Parippu Curry Recipe

പരിപ്പും ചീരയും കറി; ഈ ഒഴിച്ചു കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം

About Parippu Curry Recipe

പലർക്കും ചീര കറി കൂട്ടാൻ വലിയ മടിയാണ്. എന്നാൽ താഴെപ്പറയുന്ന രീതിയിലുള്ള കറി ഉണ്ടാക്കി കഴിഞ്ഞാൽ നിങ്ങളുടെ വീട്ടിൽ ചീര ഒരു സ്ഥിര വിഭവം ആവും. നല്ല എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചീര പരിപ്പ് ഒഴിച്ച് കറിക്കായി ഒരുപിടി ചീര നല്ലതുപോലെ കഴുകി അരിഞ്ഞെടുക്കാം. ഇളം ചീര ആണെങ്കിൽ തണ്ടോടുകൂടി തന്നെ എടുക്കാവുന്നതാണ്.

Parippu Curry Recipe Ingredients

  • ചീര – 1 bunch
  • പരിപ്പ് – 3/4 cup
  • തേങ്ങ ചിരകിയത് – 1 1/2 cup
  • ചുവന്നുള്ളി – 5
  • ജീരകം – 1/2 tsp
  • വെളുത്തുള്ളി – 3
  • മഞ്ഞൾപൊടി – 3/4 tsp
  • കാശ്മീരി മുളക്പൊടി – 1 tbsp
  • വെളിച്ചെണ്ണ – 1 1/4 tsp
  • കടുക് – 1 tsp
  • ചുവന്നുള്ളി – 4
  • കറിവേപ്പില – 3 strings
  • ഉപ്പ് – for taste
  • വെള്ളം – as required
Parippu Curry Recipe

How to make Parippu Curry Recipe

അടുത്തതായി മുക്കാൽ കപ്പ് പരിപ്പ് നല്ലതുപോലെ കഴുകി അരമണിക്കൂർ കുതിർക്കാൻ വയ്ക്കാം. അരമണിക്കൂറിന് ശേഷം അല്പം മഞ്ഞൾ പൊടി ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. ഇത് വേവുന്ന സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു മിക്സിയുടെ ജാറിൽ ഒന്നര കപ്പ് തേങ്ങ എടുക്കണം. ഇതോടൊപ്പം രണ്ടോ മൂന്നോ ചെറിയ ഉള്ളിയും അല്പം മഞ്ഞപ്പൊടിയും മൂന്ന് അല്ലി വെളുത്തുള്ളിയും

Parippu Curry Recipe

നല്ല ജീരകവും മുളകുപൊടിയും ഉപ്പും ചേർക്കണം. ഇത് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതു പോലെ അരച്ചെടുക്കുക. പരിപ്പ് വെന്തതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ചീര അതിലേക്ക് ചേർത്ത് യോജിപ്പിക്കണം. ഈ കൂട്ട് നല്ലതു പോലെ വെന്തതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതു പോലെ യോജിപ്പിച്ച് എടുക്കണം. അടുത്തതായി ഇതിലേക്ക് താളിച്ച് ഒഴിക്കാം.

Parippu Curry Recipe

അതിനായി വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചിട്ട് ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞു ചേർക്കുക. പുള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചേർക്കാം. ഈ ഒരു താളിപ്പ് കറിയിലേക്ക് ചേർത്ത് കഴിഞ്ഞാൽ നല്ല അടിപൊളി രുചിയിൽ ചീര പരിപ്പ് ഒഴിച്ച് കറി തയ്യാർ. ഈ ഒരു കറി ഉണ്ടെങ്കിൽ ചീര കഴിക്കാത്തവർ പോലും ഒരു പറ ചോറുണ്ണും. അതും ഈ ഒരൊറ്റ കറി ഉപയോഗിച്ച്. വീഡിയോ

Read Also : വെള്ളക്കടല കൊണ്ട് കറി ഉണ്ടാക്കുമ്പോൾ ഇനി ഇങ്ങനെ ചെയ്തു നോക്കൂ

Leave a Comment

Your email address will not be published. Required fields are marked *