Dates Pickle

ബിരിയാണിക്കൊപ്പം എരിവും പുളിയും മധുരവും എല്ലാം ചേർന്ന കിടിലൻ ഈന്തപ്പഴം അച്ചാർ

About Dates Pickle

ഹോട്ടലിൽ നിന്നും കിട്ടാറുള്ള എരിവും പുളിയും മധുരവും എല്ലാം ചേർന്ന് അടിപൊളി അച്ചാർ ഇനി മുതൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം… നമ്മൾ ഹോട്ടലിൽ നിന്നും ബിരിയാണി വാങ്ങുമ്പോൾ സ്ഥിരം കിട്ടുന്ന ഒരു അച്ചാറാണ് ഈന്തപ്പഴം അച്ചാർ. നല്ല എരിവും പുളിയും മധുരവും കൂടിച്ചേർന്ന ഈ അച്ചാർ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ് ഈ അച്ചാർ.

Dates Pickle Ingredients

  • ഈന്തപഴം – 250 g
  • വെളുത്തുള്ളി അരിഞ്ഞത് – 2 tbsp
  • ഇഞ്ചി അരിഞ്ഞത് – 2 tbsp
  • പച്ചമുളക് – 4
  • കറിവേപ്പില
  • പുളി – 100 g
  • ശർക്കര – 200 g
  • വെളിച്ചെണ്ണ
  • കടുക് – 1 tsp
  • വറ്റൽമുളക് – 2
  • മുളക്പൊടി – 2 tbsp
  • ഉലുവപ്പൊടി – 1/2 tsp
  • കായം – 1/4 tsp
  • മഞ്ഞൾപൊടി – 1/4 tsp
  • വിനാഗിരി – 2 tbsp
  • വെള്ളം
Dates Pickle

How to make Dates Pickle

അതിനായി ഒന്ന് രണ്ട് കാര്യങ്ങൾ ശരിയാക്കി വയ്ക്കാനുണ്ട്. അതിനായി ആദ്യം 250 ഗ്രാം ഈന്തപ്പഴം എടുത്ത് കഴുകി കുരു കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കണം. അത് കൂടാതെ 100ഗ്രാം പുളി വെള്ളത്തിൽ കുതിരാൻ വയ്ക്കണം. രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിന്റെ ചൂട് ആറി വരുമ്പോൾ വേണം പുള്ളി വെള്ളത്തിൽ ഇടാൻ. ഇതിനെ നല്ലതുപോലെ പിഴിഞ്ഞ് സത്ത് ഒക്കെ മാറ്റിയെടുക്കണം. അതിനുശേഷം ഒരു പാനിൽ നല്ല നെയോ വെളിച്ചെണ്ണയോ ചൂടാക്കി കടുക് പൊട്ടിക്കണം.

Dates Pickle

ഇതിലേക്ക് വറ്റൽമുളക് ചേർത്തതിനുശേഷം രണ്ട് സ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചേർക്കാം. അതോടൊപ്പം തന്നെ നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും കറിവേപ്പിലയും കൂടെ ചേർത്ത് വഴറ്റാം. ഇത് നല്ലതുപോലെ വഴറ്റിയതിനുശേഷം തീ ഓഫ് ചെയ്യാം. ഒന്ന് ചൂടാറി വരുമ്പോൾ ഇതിലേക്ക് 2 സ്പൂൺ മുളകുപൊടിയും കാൽസ്പൂൺ മഞ്ഞൾ പൊടിയും കാൽസ്പൂൺ കായവും അര സ്പൂൺ ഉലുവ പൊടിയും ചേർക്കാം.

ഇനി തീ ഓൺ ചെയ്ത് ചെറിയ ചൂടിൽ വഴറ്റിയതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഈന്തപ്പഴവും ഉപ്പും ചേർക്കാം. ഇതിന് ഒരു അഞ്ച് മിനിറ്റ് വഴറ്റിയതിനുശേഷം പിഴിഞ്ഞു വച്ചിരിക്കുന്ന പുളി ചേർക്കാം. ഇവയെല്ലാം യോജിപ്പിച്ചതിനുശേഷം ശർക്കരപ്പാനിയും രണ്ട് സ്പൂൺ വിനാഗിരിയും ചേർക്കാം. നല്ല അടിപൊളി രുചിയിൽ ഈന്തപ്പഴം അച്ചാർ തയ്യാർ. തണുത്തതിനുശേഷം കുപ്പിയിൽ അടച്ചുവച്ചാൽ ഒരു മാസം വരെ കേടാവാതെ ഇരിക്കും. വീഡിയോ

Read Also : ദിവസവും ഇത് ഒരെണ്ണം കഴിക്കൂ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാം

Leave a Comment

Your email address will not be published. Required fields are marked *