About Mango Pickle
മാങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ പെട്ടെന്ന് കേടായി പോകാറുണ്ടോ? എന്നാൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഉച്ചയ്ക്കത്തേക്ക് എന്തൊക്കെ കറികൾ ഉണ്ടെങ്കിലും ഒരല്പം അച്ചാർ കിട്ടിയില്ലെങ്കിൽ പലർക്കും ഊണ് തൃപ്തിയാവില്ല. കുറച്ച് അച്ചാർ ഉണ്ടാക്കി വെച്ചാൽ കുറെ നാളത്തേക്ക് ഉപയോഗിക്കാൻ കഴിയുമല്ലോ. എന്നാൽ പലരും പറയുന്ന പരാതികളിൽ ചിലതാണ് അച്ചാർ പെട്ടെന്ന് കേടായി പോകുന്നതും മാങ്ങാ അച്ചാറിലെ മാങ്ങ കുഴഞ്ഞു പോകുന്നതും. എന്നാൽ ഇനി പറയാൻ രീതിയിൽ മാങ്ങ അച്ചാർ ഉണ്ടാക്കിയാൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.
Mango Pickle Ingredients
- മാങ്ങ – 1.1/2 Kg
- കടുക് – 3 Tbsp
- ഉലുവ – 1 tbsp
- കായം – 1.1/4 Tbsp
- കാശ്മീരി മുളക്പൊടി – 3/4 Cup or 11 Tbsp
- നല്ലെണ്ണ – 1 Cup(250 Ml)
- മഞ്ഞൾപൊടി – 1/4 Tsp
- ഉപ്പ് – 5 Tbsp

How to make Mango Pickle
അതിനായി ആദ്യം തന്നെ ഒന്നരക്കിലോ മാങ്ങ എടുത്ത് നല്ലതുപോലെ കഴുകി തുടയ്ക്കണം. അച്ചാർ ഇടുമ്പോൾ വെള്ളത്തിന്റെ അംശം കലർന്നതാണ് അത് കേടാവാനുള്ള പ്രധാന കാരണം. അതുകൊണ്ട് വെള്ളം മുഴുവനും തുടച്ചു കളയാൻ ശ്രദ്ധിക്കുക. അതിനുശേഷം മാങ്ങ ചെറിയ കഷണങ്ങളായി അറിയണം. തീരെ ചെറിയ കഷണങ്ങളായി അരിയാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ അതിനുള്ളിലെ കട്ടിയുള്ള ഭാഗവും കൂടി ചേർത്ത് അരിയാൻ ശ്രദ്ധിക്കണം.

അങ്ങനെ വരുമ്പോൾ മാങ്ങ കുഴഞ്ഞു പോവില്ല. ഇതിലേക്ക് നാല് തൊട്ട് അഞ്ച് ടേബിൾ സ്പൂൺ ഉപ്പ് യോജിപ്പിക്കണം. ഒരു പാനിൽ മൂന്ന് ടേബിൾസ്പൂൺ കടുകും ഒരു ടേബിൾ സ്പൂൺ ഉലുവയും വറുത്തിട്ട് അത് പൊടിച്ചെടുക്കണം. മാങ്ങയിലോട്ട് ഇതും ചേർക്കാം. ഒപ്പം ഒന്നേകാൽ ടേബിൾസ്പൂൺ കായവും മുക്കാൽ കപ്പ് കാശ്മീരി മുളകുപൊടിയും ചേർക്കാം. അതിനുശേഷം ഒരു പാനിൽ ഒരു കപ്പ് നല്ലോണം ചൂടാക്കിയിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുകും

അര ടീസ്പൂൺ ഉലുവയും പൊട്ടിക്കണം. ഈ എണ്ണയിലോട്ട് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കൂടി യോജിപ്പിച്ചതിനുശേഷം ചൂടോടെ തന്നെ മാങ്ങയിലോട്ട് ഒഴിക്കുക. ഇവയെല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം വെള്ളമയം ഇല്ലാത്ത പാത്രത്തിലാക്കി അടച്ചു വയ്ക്കാം. രണ്ടു ദിവസം കഴിഞ്ഞാൽ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. മാങ്ങാ അച്ചാർ ഈ രീതിയിൽ തയ്യാറാക്കിയാൽ ഒരു വർഷം വരെ കേടാവാതെ സൂക്ഷിക്കാൻ സാധിക്കും. വീഡിയോ
Read Also : ചൂട് സമയത്തു ഇത് ഒരു കപ്പ് മതി ചൂടിനും ക്ഷീണത്തിനും ഉത്തമം

