About Mango Mojito
രണ്ട് പഴുത്ത മാങ്ങാ ഉണ്ടെങ്കിൽ വീട്ടിൽ എല്ലാവർക്കും ഉള്ള മൊജിറ്റോ തയ്യാർ…. സ്കൂളിലും വീട്ടിലും എല്ലാം പരീക്ഷ ചൂട് കടന്നു കയറിയിട്ടുണ്ട്. പരീക്ഷയെല്ലാം കഴിഞ്ഞുള്ള വേനലവധി സ്വപ്നം കണ്ട് കഴിയുകയാണ് കുട്ടികൾ. അവരോടൊപ്പം തന്നെ മാതാപിതാക്കളും. വെക്കേഷന് നാട്ടിൽ പോകുന്നത് ഓർക്കുമ്പോൾ മിക്കവാറും കുട്ടികളേക്കാൾ അമ്മമാർക്കാണ് ആവേശം കൂടുന്നത്.
Mango Mojito Ingredients
- മാങ്ങ – 2
- പഞ്ചസാര – 4 tsp
- വൈറ്റ് പേപ്പർ പൌഡർ – 1 tsp
- പുതിനയില
- നാരങ്ങാ – 3
- ഐസ്ക്യൂബ്

How to make Mango Mojito
കുട്ടിക്കാലത്തെ ഓരോ ഓർമ്മകളിൽ മാമ്പഴക്കാലവും ഉണ്ടാവും. തൊടിയിൽ വീണു കിടക്കുന്ന മാമ്പഴത്തില് മുളകുപൊടിയും ഉപ്പും ചേർത്ത് കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ നാവിൽ കൊതിയൂറുന്നില്ലേ? നമ്മളുടെ മക്കൾക്കും വേണ്ടേ ഇങ്ങനെയുള്ള രുചിയോർമ്മകൾ. അതിനായി ഇത്തവണ മാമ്പഴം കിട്ടുമ്പോൾ അവർക്ക് ഈ മൊജിറ്റോ ഉണ്ടാക്കിക്കൊടുക്കും. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് മാമ്പഴം നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായിട്ട് അരിഞ്ഞെടുക്കണം.

ഇതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റാം. ഇതിലേക്ക് നാല് ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ വൈറ്റ് പെപ്പർ പൗഡറും ചേർക്കാം. ഇതിനെ നല്ലതു പോലെ അരച്ചെടുക്കണം. ഇതിനെ ഒരു വലിയ പാത്രത്തിലേക്കോ ഗ്ലാസ് ജാറിലേക്കോ മാറ്റാം. അടുത്തതായി ഒരു പിടി പുതിനയില എടുക്കുക. അതോടൊപ്പം തന്നെ മൂന്ന് നാരങ്ങ ചെറുതായി മുറിച്ചെടുക്കണം. അതിനുശേഷം ആദ്യം ഈ നാരങ്ങ നല്ലതുപോലെ ചതച്ചെടുക്കണം. ഇതിലേക്ക് പുതിനയില കുറേശെ ചേർത്ത് ചതക്കാം.

ഇങ്ങനെ ചതച്ചെടുത്ത ഈ കൂട്ട് അരച്ചു വച്ചിരിക്കുന്ന മാങ്ങയുടെ പൾപ്പിലോട്ട് ചേർക്കാം. അതിനുശേഷം ഇതിലേക്ക് മൂന്ന് ക്യാൻ സോഡ ഒഴിച്ചു കൊടുക്കാം. ഇവയെല്ലാം കൂടി യോജിപ്പിച്ചതിനുശേഷം ഐസ് ക്യൂബ്സ് കൂടി ഇട്ടു കൊടുക്കാം. നല്ല രുചികരമായ മാങ്ങ മൊജിറ്റൊ തയ്യാർ. എത്ര എളുപ്പമാണ് അല്ലേ ഇത് തയ്യാറാക്കാനായി. ഇത് വരാൻ പോകുന്ന വേനൽക്കാലത്തിന് മനസ്സിനെയും ശരീരത്തിന് ഒരുപോലെ തണുപ്പിക്കാൻ സഹായിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വീഡിയോ
Read Also : സദ്യയിലെ രാജാവ് പൈനാപ്പിൾ പുളിശ്ശേരി

