About Kadala Varattiyath Recipe
ഞായറാഴ്ച കുറച്ചു കൂടുതൽ സമയം കിടന്നുറങ്ങണം എന്നുണ്ടോ? എന്നാൽ ഒരല്പം കടല കുതിർത്ത് വയ്ക്കൂ… മിക്കവാറും എല്ലാവർക്കും ഞായറാഴ്ച അവധി കിട്ടുമ്പോൾ കുറച്ചു കൂടുതൽ സമയം കിടന്നുറങ്ങണമെന്ന് ആഗ്രഹം ഉണ്ടാവും. എന്നാൽ നേരം വൈകി എഴുന്നേറ്റാൽ പിന്നെ ഭക്ഷണം ഉണ്ടാക്കാൻ വൈകുമല്ലോ എന്നാണ് അടുത്ത ടെൻഷൻ. എന്നാൽ ഒരല്പം പ്ലാനിങ് ഉണ്ടെങ്കിൽ ഈ ടെൻഷൻ ഒഴിവാക്കാം. ഉദാഹരണത്തിന് രാവിലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ബ്രേക്ഫാസ്റ്റ് പ്ലാൻ ചെയ്യാം.
Kadala Varattiyath Recipe Ingredients
- കടല – 200g
- വെളിച്ചെണ്ണ
- കടുക് – 1/2 tsp
- വറ്റൽമുളക് – 2
- തേങ്ങാക്കൊത്ത് – 3 tbsp
- കറിവേപ്പില
- ഇഞ്ചി അരിഞ്ഞത് – 1 tbsp
- വെളുത്തുള്ളി അരിഞ്ഞത് – 1 tbsp
- സവാള – 2 ( medium size )
- മഞ്ഞൾപൊടി – 1/4 tsp
- മല്ലി പൊടി – 3/4 tbsp
- മുളക്പൊടി – 1/2 tbsp
- ഗരംമസാല – 3/4 tsp
- വെള്ളം – 1/4 cup
- ഉപ്പ്
- വെളിച്ചെണ്ണ – 1 tsp

How to make Kadala Varattiyath Recipe
ഒരു പാക്കറ്റ് ബ്രെഡ് വാങ്ങി വെച്ചാൽ തന്നെ പകുതി പണി കഴിയും. ബ്രെഡില് ജാം ഒക്കെ വച്ച് കൊടുത്താൽ അല്ലേ എല്ലാവർക്കും ദേഷ്യം വരൂ. അതിന് പകരം എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കടല വരട്ടിയത് ആയാലോ? അതാവുമ്പോൾ കഴിക്കുന്നവർക്ക് മുഷിച്ചും ഉണ്ടാവില്ല. നിങ്ങൾക്ക് കുറച്ചു കൂടുതൽ സമയം കിടന്ന് ഉറങ്ങുകയും ചെയ്യാം. അതിനായി ആദ്യം വേണ്ടത് തലേദിവസം കിടക്കുന്നതിനു മുന്നേ ഒരു കപ്പ് കടല വെള്ളത്തിൽ കുതിർത്ത് വയ്ക്കുക എന്നതാണ്.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഉടൻതന്നെ ഇത് കുക്കറിൽ വേവിക്കാൻ വയ്ക്കാം. ഒരല്പം ഉപ്പ് ചേർത്ത് മീഡിയം ഫ്ളെയിമിൽ 7 വിസിൽ വരെ വയ്ക്കണം. ഒരു ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് അര ടീസ്പൂൺ കടുകും രണ്ട് വറ്റൽമുളകും മൂന്ന് ടേബിൾസ്പൂൺ തേങ്ങാക്കൊത്തും അല്പം കറിവേപ്പിലയും ചേർത്ത് നല്ലതു പോലെ വഴറ്റണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചിയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളിയും രണ്ട് സവാള അരിഞ്ഞതും ചേർക്കുക.

സവാള തീരെ ചെറുതായി അരിയേണ്ട ആവശ്യമില്ല. ഇത് ഏകദേശം വഴറ്റി കഴിയുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും മുക്കാൽ ടേബിൾ സ്പൂൺ വീതം മല്ലിപ്പൊടിയും മുളകുപൊടിയും മുക്കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് പച്ചമണം മാറുന്നത് വരെ വറുക്കണം. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കടലയും ആവശ്യത്തിന് ഉപ്പും കാൽ ഗ്ലാസ് വെള്ളവും കൂടി ഒഴിച്ച് നല്ലതുപോലെ യോജിപ്പിച്ചാൽ നല്ല നാടൻ രുചിയിൽ കടല വരട്ടിയത് തയ്യാർ. വീഡിയോ
Read Also : വേനൽചൂടിനെ മറികടക്കാൻ തയ്യാറാക്കാം മാംഗോ മൊജിറ്റൊ

