About Masala fish fry
മിക്ക ആളുകൾക്കും മീൻ വറുത്തത് ഉണ്ടെങ്കിൽ പിന്നെ അന്നത്തെ ഊണ് കുശാൽ ആണ്. എന്തുകൊണ്ടോ മീൻ കറിയെക്കാളും പലർക്കും മീൻ വറുത്തതിനോടാണ് ഇഷ്ടം. ചിലരാവട്ടെ മീൻ വറുത്തത് മാത്രമേ കഴിക്കൂ. അങ്ങനെയുള്ളപ്പോൾ ഈ മീൻ മസാല ഫ്രൈ ആണ് കിട്ടുന്നതെങ്കിലോ, അന്ന് വേണമെങ്കിൽ മൂന്നും നാലും തവണ വരെ ചോറുണ്ണും ചിലർ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മസാല ഫിഷ് ഫ്രൈയുടെ റെസിപ്പി ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
Masala fish fry Ingredients
- മീൻ – 500 ഗ്രാം
- പിരിയൻ മുളക് – 10
- ചെറിയ ഉള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- മഞ്ഞൾപൊടി – അര ടീസ്പൂൺ
- പെരിംജീരകം – അര ടീസ്പൂൺ
- ചെറുനാരങ്ങാ നീര്
- വെളിച്ചെണ്ണ
- തക്കാളി
- ഉപ്പ്

How to make Masala fish fry
അതിനായി ആദ്യം തന്നെ 500 ഗ്രാം മീൻ കഴുകി വലിയ കഷണങ്ങളായി മുറിച്ചു വയ്ക്കണം. അതുപോലെതന്നെ 10 പിരിയൻ മുളക് നല്ലതുപോലെ കഴുകി ഞെട്ട് മാറ്റി കുതിർക്കാൻ വയ്ക്കണം. അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ 10 ചെറിയ ഉള്ളിയും ഒരു കഷണം ഇഞ്ചിയും 6 വെളുത്തുള്ളിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ പെരുംജീരകവും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ ചെറുനാരങ്ങാനീരും രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർക്കണം.

ഇതിലേക്ക് കുതിരാൻ വച്ചിരിക്കുന്ന പിരിയൻ മുളകും ചേർക്കാം. പിരിയാൻ മുളകിന് പകരമായി രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും ചേർക്കാവുന്നതാണ്. ഇതെല്ലാം കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാം. അരയ്ക്കാനായി മുളക് കുതിർത്ത വെള്ളം കുറേശ്ശെ ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇത് കൂടാതെ 10 ചെറിയ ഉള്ളി ചതിച്ചു വയ്ക്കണം. അതോടൊപ്പം പകുതി തക്കാളി അരിഞ്ഞും വയ്ക്കണം. അതിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് മീൻ വറുക്കുക.

കൂടുതൽ വെളിച്ചെണ്ണയിൽ കുറഞ്ഞ തീയിൽ വറുക്കുന്നതാണ് ഏറ്റവും രുചികരം. ഇതോടൊപ്പം അല്പം കറിവേപ്പില ഇടാവുന്നതാണ്. മീൻ വറുത്തതിനുശേഷം ഇതേ എണ്ണയിൽ തക്കാളിയും ചെറിയ ഉള്ളിയും വഴറ്റണം. അതിനുശേഷം അരപ്പും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റുക. പൊടിഞ്ഞു പോകാത്ത മീന് ആണെങ്കിൽ ഇതിലേക്ക് ചേർക്കാവുന്നതാണ്. അല്ലാത്തപക്ഷം മീനിന്റെ പുറത്ത് ഈ മസാല തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്. വീഡിയോ
Read Also : നാടൻ രീതിയിൽ കൊതിയൂറും കടല വരട്ടിയത്

