About Kerala Fish Fry
പൊതുവേ മീൻകറിയെക്കാൾ എല്ലാവർക്കും ഇഷ്ടം മീൻ വറുത്തത് തന്നെയാണ്. സാധാരണ മീൻ വറുക്കാറുണ്ടെകിൽ പോലും ഇടയ്ക്ക് എന്തെങ്കിലും ഒരു വെറൈറ്റി വേണ്ടേ. അങ്ങനെ ഒരു വെറൈറ്റി മീൻ വറുത്തതിന്റെ റെസിപ്പിയാണ് ഇവിടെ കൊടുത്തിട്ടുള്ളത്. 250 ഗ്രാം അയക്കൂറ മറക്കുന്നതിന്റെ അളവാണ് ഇവിടെ പറയുന്നത്.
Kerala Fish Fry Ingredients
- മീൻ – 250 g
- മുളക്പൊടി – 3/4 tbsp
- മല്ലിപൊടി – 1/2 tbsp
- മഞ്ഞൾപൊടി – 1/4 tsp
- ഗരംമസാല പൌഡർ – 1/4 tsp
- വിനാഗിരി – 1 tsp
- ചെറുനാരങ്ങാ നീര് 1 tsp
- ഓയിൽ – -2 tsp
- ഉപ്പ്
- വെള്ളം -1 tbsp
- വെളുത്തുള്ളി – 3-4
- ജീരകം -1/2 tsp
- കറിവേപ്പില – 3 sprigs
- ഓയിൽ – 4 tbsp

How to make Kerala Fish Fry
ആദ്യം തന്നെ മീന് നല്ലതുപോലെ കഴുകി മുറിച്ചു വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ മുക്കാൽ ടേബിൾ സ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ ഗരം മസാലയും രണ്ട് ടീസ്പൂൺ ചില്ലി ഫ്ലേക്സും ഒരു ടീസ്പൂൺ വിനാഗിരിയും ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരും ചേർക്കുക. വിനാഗിരിയും ചെറുനാരങ്ങയും ചേർക്കുന്നതാണ് രുചി എങ്കിലും ഇതിൽ ഏതെങ്കിലും ഒരെണ്ണം ചേർത്താലും കുഴപ്പമില്ല.

ഇതോടൊപ്പം രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴയ്ക്കുക. ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം കൂടി ചേർക്കാം. ഈ കൂട്ട് മീൻ കഷണങ്ങളിൽ പുരട്ടിയതിനുശേഷം ഒരു മണിക്കൂറെങ്കിലും മാറ്റി വയ്ക്കുന്നത് നല്ലതായിരിക്കും. ഒരു പാനിൽ 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ഈ എണ്ണ ചൂടാകുമ്പോൾ മൂന്നോ നാലോ അല്ലി വെളുത്തുള്ളി ചതച്ചത് ചേർക്കാം. ഇതോടൊപ്പം അര ടീസ്പൂൺ പെരുംജീരകവും

രണ്ടോ മൂന്നോ തണ്ട് കറിവേപ്പിലയും കൂടെ ചേർക്കാം. ഇതിനു മുകളിലായി പുരട്ടി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ വെച്ചു കൊടുക്കാം. മീഡിയം തീയിൽ വേണം മീൻ വറുത്തെടുക്കാൻ. ഇങ്ങനെ തിരിച്ചും മറിച്ചും ഇട്ടുകൊടുത്ത് മീൻ വറുത്തെടുത്താൽ മതി. ഈ രീതിയിൽ മീൻ വറുത്തെടുത്താൽ ഒരു പ്രത്യേക രുചി തന്നെയാണ്. വായിച്ചപ്പോൾ തന്നെ വായിൽ വെള്ളമൂറിയില്ലേ? അപ്പോൾ അടുത്ത മീൻ വാങ്ങുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കുമല്ലോ. വീഡിയോ
Read Also : നല്ല ചൂട് ചോറിനൊപ്പം ഈ മസാല ഫിഷ് ഫ്രൈ കഴിച്ചു നോക്കൂ

