Ramadan Snack Kalmas Recipe

നോമ്പ് തുറക്കാൻ അരിപ്പൊടി കൊണ്ട് അടിപൊളി കൽമാസ്

About Ramadan Snack Kalmas Recipe

ഇനി കൽമാസ് കഴിക്കാൻ കണ്ണൂർ വരെ പോവണ്ട . ലോകത്ത് എവിടെ ഇരുന്നും നിങ്ങൾക്ക് ഇതിന്റെ രുചിയറിയാം… കണ്ണൂരിലെ ഭക്ഷണം ലോകപ്രശസ്തമാണ്. രുചികരമായ ഭക്ഷണം ഉണ്ടാക്കാനും ആളുകളെക്കൊണ്ട് കഴിപ്പിക്കാനും ഇവരെ കഴിഞ്ഞ് മറ്റ് ആളുകൾ ഉള്ളൂ. കണ്ണൂരിലെ തട്ടുകടയിൽ കിട്ടുന്ന ഒരു വിഭവമാണ് കൽമാസ്. വളരെ രുചികരമായ ഈ വിഭാഗം ആവിയിലാണ് ഉണ്ടാക്കുന്നത്.

Ramadan Snack Kalmas Recipe Ingredients

  • ചിക്കൻ
  • മഞ്ഞൾപൊടി
  • സവാള
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • മഞ്ഞൾപൊടി
  • ചിക്കൻ മസാല
  • കുരുമുളക്പൊടി
  • അരിപ്പൊടി
  • തേങ്ങാ ചിരകിയത്
  • ചെറിയുള്ളി
  • ജീരകം
  • എണ്ണ
  • ഉപ്പ്
Ramadan Snack Kalmas Recipe

How to make Ramadan Snack Kalmas Recipe

കൽമാസ് തയ്യാറാക്കാനായി ആദ്യം തന്നെ കുറച്ച് ചിക്കൻ കഷ്ണങ്ങൾ അല്പം ഉപ്പും മഞ്ഞൾ പൊടിയും ചിക്കൻ മസാലയും കുരുമുളകും ചേർത്ത് വേവിച്ചു വയ്ക്കുക. ഇതിന് കൈകൊണ്ട് ഞെരടി എടുക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം മൂന്ന് സവാളയും രണ്ട് പച്ചമുളക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചേർത്ത് വാട്ടിയെടുക്കണം. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു സ്പൂൺ ചിക്കൻ മസാലയും അര സ്പൂൺ കുരുമുളകുപൊടിയും ചേർത്ത് വഴറ്റാം.

Ramadan Snack Kalmas Recipe

ഇതിലേക്ക് വേണം ചിക്കൻ കഷ്ണങ്ങൾ ചേർത്തു കൊടുക്കാൻ. ഇതെല്ലാം നല്ലതുപോലെ യോജിച്ചതിനു ശേഷം കറിവേപ്പിലയും മല്ലിയിലയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. കൽമാസിന്റെ ഫില്ലിങ് തയ്യാർ. ഒരു ബൗളിൽ രണ്ട് കപ്പ് വറുത്ത അരിപ്പൊടിയും മുക്കാൽ സ്പൂൺ ഉപ്പും എടുക്കാം. ഒരു കപ്പ്‌ തേങ്ങ ചിരകിയതും അഞ്ചാറു ചെറിയ ഉള്ളിയും അര സ്പ്പൂൺ ജീരകവും ഒതുക്കി എടുക്കാം. ഇതെല്ലാം കൂടി ചൂട് വെള്ളം ഒഴിച്ച് കുഴച്ചെടുക്കണം. ഈ മാവ് കുറേശ്ശെ എടുത്ത് കയ്യിൽ വെച്ച് പരത്തി ഫില്ലിംഗ്സ് ഇതിനുള്ളിൽ നിറച്ചിട്ട് കൂട്ടിച്ചേർക്കണം.

Ramadan Snack Kalmas Recipe

അതിനുശേഷം ആവി കയറ്റി വേവിച്ചെടുക്കാം. കുട്ടികൾക്ക് കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കുന്നതാണ് നല്ലത്. ഇനി ഒരല്പം എരിവ് കൂടി വേണം എന്ന് തോന്നുകയാണെങ്കിൽ ഒരു പാത്രത്തിൽ മൂന്ന് സ്പൂൺ കാശ്മീരി മുളകുപൊടിയും കാൽ ടീസ്പൂൺ വീതം മഞ്ഞൾപൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും യോജിപ്പിച്ചതിനു ശേഷം ആവിയിൽ കയറ്റി വേവിച്ച് വച്ചിരിക്കുന്ന പലഹാരത്തെ ഇതിൽ ഒന്ന് പുരട്ടി എണ്ണയിൽ വറുത്ത് എടുക്കാം. ഷാലോ ഫ്രൈ ചെയ്യുന്നതാണ് നല്ലത്. വീഡിയോ കാണാം

Read Also : ഇനി മീൻ വറുക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ… അസാധ്യ രുചി

വേനൽചൂടിനെ മറികടക്കാൻ തയ്യാറാക്കാം മാംഗോ മൊജിറ്റൊ

Leave a Comment

Your email address will not be published. Required fields are marked *