About Kerala Style Chicken Curry
തേങ്ങാപാൽ ഒഴിച്ച് നല്ല നാടൻ ചിക്കൻ കറി ഉണ്ടാക്കിയിട്ടില്ലാത്തവർ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ… നിങ്ങളുടെ കറി ഹിറ്റ് ആവുമെന്നതിൽ സംശയമില്ല… തേങ്ങാപ്പാല് ഒഴിക്കുമ്പോൾ കറികൾക്ക് എല്ലാം ഒരു പ്രത്യേക രുചിയാണ്. നല്ല കൊഴുപ്പുള്ള കറി കിട്ടുകയും ചെയ്യും കറിക്ക് നല്ല രുചി ആയിരിക്കുകയും ചെയ്യും. അതിപ്പോൾ ഉരുളക്കിഴങ്ങ് കറി ആയാലും ശരി കടലക്കറി ആയാലും ശരി ചിക്കൻ കറി ആയാലും ശരി. അടുത്ത തവണ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ തേങ്ങാപ്പാല് ഒഴിച്ച് ഉണ്ടാക്കി നോക്കൂ. നിങ്ങൾക്ക് ആ വ്യത്യാസം മനസ്സിലാവും.
Kerala Style Chicken Curry Ingredients
- ചിക്കൻ
- മഞ്ഞൾപൊടി
- മുളക്പൊടി
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- സവാള
- തക്കാളി
- തേങ്ങാപാൽ
- ഉപ്പ്
- എണ്ണ

How to make Kerala Style Chicken Curry
ചിക്കൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ചിക്കൻ നല്ലതുപോലെ കഴുകി എടുക്കണം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് പുരട്ടി വയ്ക്കുക. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് പുരട്ടി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കണം. അതിനുശേഷം ചിക്കൻ കോരി മാറ്റിവയ്ക്കുക.
അതെ എണ്ണയിൽ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അരിഞ്ഞതും കറിവേപ്പിലയും സവാളയും നല്ലതുപോലെ ചെറുതായി അരിഞ്ഞു വഴറ്റി എടുക്കണം. സവാള വഴക്കുന്ന കൂട്ടത്തിൽ കുറച്ചു ഉപ്പും കൂടെ ചേർത്താൽ നല്ലതായിരിക്കും. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു മഞ്ഞപ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് പച്ചമണം മാറുന്നതു വരെ വറക്കുക. അതിനുശേഷം തക്കാളി ചെറുതായി അരിഞ്ഞത് കൂടെ ചേർത്ത് വഴറ്റണം. ഇതിലേക്ക് വേണം വറുത്ത് വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർക്കാൻ.

ഇതെല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം തേങ്ങാപ്പാൽ ഒഴിക്കാം. തേങ്ങാപ്പാല് ചേർത്ത് കഴിഞ്ഞാൽ പിന്നെ കറി തിളപ്പിക്കാൻ പാടില്ല. ഇതിലേക്ക് കറിവേപ്പിലയും കുരുമുളകുപൊടിയും മസാല പൊടിയും മല്ലിയിലയും ചേർത്ത് കഴിഞ്ഞാൽ നല്ല അടിപൊളി രുചിയിൽ ചിക്കൻ കറി തയ്യാർ. ഈയൊരു കറി ഉണ്ടെങ്കിൽ ചോറുണ്ണാൻ പോലും മറ്റൊരു കറി ആവശ്യമില്ല. ചപ്പാത്തിയുടെയും പൊറോട്ടയുടെയും കൂടെ ഈ കറി കഴിച്ചാൽ പിന്നെ ഒരിക്കലും നിങ്ങൾ കോമ്പിനേഷൻ മാറ്റി പിടിക്കില്ല. വീഡിയോ
Read Also : ചപ്പാത്തിക്കും നെയ്ച്ചോറിനും ഒപ്പം കഴിക്കാൻ ഇതാ ഒരു അടിപൊളി കോമ്പിനേഷൻ

