About Pepper Chicken Curry
വിരുന്നുകളിൽ ഇനി താരം ഇവനായിരിക്കും.. ഹോട്ടലിൽ നിന്നും കിട്ടുന്നതിനേക്കാൾ രുചിയിൽ കുരുമുളക് ചിക്കൻ കറി വീട്ടിൽ തയ്യാറാക്കാം.. വീട്ടിൽ ആരെങ്കിലും വിരുന്നിനു വന്നാൽ എന്ത് സ്പെഷ്യൽ ഉണ്ടാക്കണം എന്ന കൺഫ്യൂഷൻ അല്ലേ. എന്നാൽ ഇനി അടുത്ത തവണ ആരെങ്കിലും വരുന്നു എന്ന് അറിയുമ്പോൾ ഈ റെസിപ്പി ഫോളോ ചെയ്യൂ… ഹോട്ടലിൽ നിന്നും കിട്ടുന്നതിനേക്കാൾ രുചിയിൽ കുരുമുളക് ചിക്കൻ കറി വീട്ടിൽ തയ്യാറാക്കാം.
Pepper Chicken Curry Ingredients
- ചിക്കൻ – 1 kg
- കുരുമുളക് – 5 tbsp
- വെള്ളം – ¾ glass + to cook chicken
- സവാള – 1 big + a little for tempering
- വെളുത്തുള്ളി – 15 cloves
- ഇഞ്ചി – 1 big piece
- അണ്ടിപ്പരിപ്പ് – a handful
- ജീരകം – 1 tbsp
- മഞ്ഞൾപൊടി -1 tbsp + 1 pinch
- കടുക് – 1 tbsp
- പച്ചമുളക് – 3
- കറിവേപ്പില
- വെളിച്ചെണ്ണ
- ഉപ്പ്

How to make Pepper Chicken Curry
സാധാരണ കുരുമുളക് പൊടി ചേർത്താണ് ചിക്കൻ കറി തയ്യാറാക്കുക. അതിൽ നിന്നും വ്യത്യസ്തമായി കുരുമുളക് വേവിച്ച് അരച്ചാണ് ഈ കറിയിൽ ചേർക്കുന്നത്. അതുകൊണ്ടുതന്നെ ഈ കറിക്ക് രുചി കൂടുതലാണ്. ആദ്യം തന്നെ ഒരു പാത്രത്തിൽ അഞ്ച് ടേബിൾ സ്പൂൺ കുരുമുളകും മുക്കാൽ കപ്പ് വെള്ളവും കൂടി വേവിക്കാൻ വയ്ക്കണം. വെള്ളം തിളച്ചതിനു ശേഷം തീ കുറച്ച് 5 മിനിറ്റ് വെച്ചാൽ മതിയാകും. വേവിച്ച കുരുമുളക് തണുത്തതിനു ശേഷം അരച്ചെടുക്കണം. അതിനുശേഷം ഒരുപിടി അണ്ടിപ്പരിപ്പും കൂടി ചേർത്ത് വെണ്ണ പോലെ അരച്ചെടുക്കാം.
അവസാനമായി ഒരു ടേബിൾസ്പൂൺ പെരുംജീരകവും ചേർത്ത് അരയ്ക്കാം. അതിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിനുശേഷം 15 അല്ലി വെളുത്തുള്ളിയും ഒരു കഷണം ഇഞ്ചിയും ചതച്ചതും ചേർക്കാം. ഇതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും മൂന്ന് പച്ചമുളക് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കാം. ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കഴിഞ്ഞാൽ ഇനി മറ്റു മസാലകൾ ഒന്നും ചേർക്കാനില്ല. ഇതെല്ലാം നല്ലതുപോലെ മൊരിഞ്ഞതിനുശേഷം അരച്ചു വച്ചിരിക്കുന്ന കുരുമുളകിന്റെ കൂട്ടും

കഴുകി വച്ചിരിക്കുന്ന ഒരു കിലോ ചിക്കൻ കഷ്ണങ്ങളും ഉപ്പും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കാം. അവസാനമായി ഇതിലേക്ക് താളിച്ചു ചേർക്കാം. അതിനായി വെളിച്ചെണ്ണയിൽ കടുക് പൊട്ടിക്കാം. അതിനുശേഷം ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഒരു നുള്ള് മഞ്ഞൾ പൊടിയും ചേർക്കാം. ഒരു കിലോ ചിക്കൻ കറി വയ്ക്കുന്നതിനുള്ള അളവുകളാണ് ഇവിടെയുള്ളത്. ഇവിടെ 5 സ്പൂൺ കുരുമുളക് ഉപയോഗിച്ചിട്ടുണ്ട്. എരിവ് കുറച്ചു മതിയെങ്കിൽ മൂന്ന് നാല് ടേബിൾ സ്പൂൺ കുരുമുളക് അരച്ചാലും മതിയാകും. വീഡിയോ കാണാം
Read Also : തേങ്ങാപാൽ ഒഴിച്ച് നല്ല നാടൻ ചിക്കൻ കറി
ഉള്ളി കൊണ്ട് എരിവും പുളിയും എല്ലാം ഉള്ള ഒരു വെറൈറ്റി അച്ചാർ

