About Summer Drink Lime Juice
ഈ വർഷം വേനൽ തുടങ്ങുന്നതിന് മുന്നേ തന്നെ ഭയങ്കര ചൂട് അനുഭവപ്പെടുന്നുണ്ട്. എത്ര വെള്ളം കുടിച്ചാലും മതിയാവുന്നില്ല എന്നൊരു തോന്നലാണ് എപ്പോഴും. വെള്ളം കുടിച്ച് വയറു നിറഞ്ഞ് ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇളനീരും നാരങ്ങാവെള്ളവും ഒക്കെ കുടിക്കുമ്പോഴാണ് കുറച്ച് ആശ്വാസം കിട്ടുന്നത്. പലപ്പോഴും പുറത്തേക്ക് ഇറങ്ങിയാൽ കൂൾബാറിലെ നാരങ്ങാവെള്ളം കുടിച്ചിട്ടാണ് ഇപ്പോൾ എല്ലാവരും തിരിച്ചു വീട്ടിലേക്ക് വരുന്നത്. അത്രയ്ക്കാണ് വെയിലിന്റെ കാഠിന്യം.
Summer Drink Lime Juice Ingredients
- ചെറുനാരങ്ങാ – 1 ( big size )
- കുതിർത്ത അണ്ടിപ്പരിപ്പ് – 4
- ഇഞ്ചി – a piece ( 1/2 inch size )
- ഏലക്കായ – 1 or 2 ( small )
- തണുത്ത വെള്ളം – 3 1/2 cup + 1/4 cup
- ഐസ് ക്യൂബ്
- പഞ്ചസാര

How To Make Summer Drink Lime Juice
വീട്ടിലിരിക്കുമ്പോൾ ഇതിനുവേണ്ടി മാത്രം പുറത്തേക്ക് പോകാൻ പറ്റില്ലല്ലോ. അപ്പോൾ ആ ആഗ്രഹം ശമിപ്പിക്കാൻ ആയിട്ട് നാരങ്ങ വാങ്ങിച്ചു വെച്ചാൽ നമുക്ക് തന്നെ വീട്ടിൽ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിനായി ആദ്യം ഒരു നാരങ്ങ എടുക്കുക. ഇതിന് നന്നായിട്ട് പിഴിഞ്ഞെടുക്കണം. കൂൾബാറിൽ പൊതുവേ നാരങ്ങ കഷണങ്ങളായിട്ട് മുറിച്ചിട്ട് അതിന് അടിച്ചെടുക്കുകയാണ് പതിവ്. അങ്ങനെയെങ്കിൽ ഒരു അടി മാത്രമേ അടിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ കയ്പ്പ് കൂടും. അത് മാത്രമല്ല ഇങ്ങനെ ഉണ്ടാക്കുന്ന നാരങ്ങാവെള്ളം ഉടൻ തന്നെ കുടിച്ചു തീർക്കണം.
അതിന് പകരം നീര് എടുക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ വെച്ചിട്ട് അടുത്തദിവസം കുടിച്ചാൽ പോലും പ്രശ്നമില്ല. മിക്സിയുടെ ജാറിൽ നാരങ്ങയുടെ നീരനൊപ്പം കുതിർത്ത നാല് അണ്ടിപ്പരിപ്പും ചേർക്കണം. ഇതോടൊപ്പം 7 ടേബിൾ സ്പൂൺ പഞ്ചസാരയും അര ഇഞ്ച് നീളത്തിലുള്ള ഇഞ്ചി ചെറുതായി അരിഞ്ഞതും ഒന്നോ രണ്ടോ ഏലക്കയും കുറച്ച് ഐസ്ക്യൂബ് ഇടാം. ഇതെല്ലാം കൂടി നന്നായിട്ട് അടിച്ചെടുക്കണം. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കാം. ഇതിലേക്ക് മൂന്നേ മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു അളവിൽ ഉണ്ടാക്കിയാൽ മൂന്ന് ഗ്ലാസ് കൂൾബാർ സ്പെഷ്യൽ നാരങ്ങാവെള്ളം കിട്ടും. വീഡിയോ കാണാം

Read Also : ഈ ചൂട് കാലത്ത് കുടിക്കാൻ അവിലും റവയും ഉപയോഗിച്ച് അടിപൊളി ഡ്രിങ്ക്

