About Special Evening Snack
വൈകുന്നേരം നാലുമണി പലഹാരം എന്ത് ഉണ്ടാക്കും എന്ന കാര്യത്തിൽ എല്ലാവര്ക്കും ടെൻഷൻ ആണ്.. എന്നാൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ പല വിഭവങ്ങളും ഉണ്ടാക്കാൻ സാധിക്കും. അങ്ങനെ ചിക്കനോ ബീഫോ ഒന്നുമില്ലാതെ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു സ്നാക്സിന്റെ റെസിപ്പിയാണ് ഇവിടെ കൊടുത്തിട്ടുള്ളത്.
Special Evening Snack Ingredients
- സവാള
- ഇഞ്ചി
- വെളുത്തുള്ളി
- കുരുമുളക് പൊടി
- മുളക്പൊടി
- മഞ്ഞൾപൊടി
- ഗരംമസാല
- ഉരുളക്കിഴങ്ങ്
- മുട്ട
- ബ്രെഡ് ക്രമ്സ്
- ഉപ്പ്

How to make Special Evening Snack
ഈ സ്നാക്സ് തയ്യാറാക്കാനായി ആദ്യം ഒരു ഫില്ലിംഗ് ഒരുക്കണം. അതിനായി ഒരു പാനിൽ അല്പം എണ്ണ ചൂടാക്കിയതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് വഴറ്റിയെടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. കുറച്ചൊന്ന് വഴറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും എരിവിന് ആവശ്യമായ മുളകുപൊടിയും അര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും ചേർത്ത് നല്ലതു പോലെ വഴറ്റണം. അതിനുശേഷം ഇതിന്റെ മെയിൻ ഇൻഗ്രീഡിയൻറ് ആയ കിഴങ്ങ് ചേർക്കാം. അതിനായി മൂന്ന് ഉരുളക്കിഴങ്ങ് ഉപ്പിട്ട് വേവിച്ച് ഉടച്ചെടുക്കണം. ഇതെല്ലാം കൂടെ നല്ലതായി യോജിപ്പിച്ചതിനുശേഷം ബ്രെഡ് എടുക്കുക.
ബ്രെഡിന്റെ പുറത്ത് ഫില്ലിംഗ്സ് നിറയ്ക്കണം. അതിനുശേഷം ഒരു ബ്രെഡിനെ നാലായിട്ട് മുറിക്കാം. കട്ലറ്റ് ഉണ്ടാക്കുമ്പോൾ മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ പൊതിയുന്നതു പോലെ ഇതിനെയും മുട്ടയിൽ മുക്കി ബ്രഡ് ക്രംസിൽ കോട്ട് ചെയ്യണം. അതിനുശേഷം കട്ലറ്റ് വറുക്കുന്നത് പോലെ തന്നെ ഇതിനെയും എണ്ണയും ഓരോന്നായിട്ട് വറുത്ത് കോരി എടുക്കാം. ചിക്കൻ കട്ലറ്റ് ഒക്കെ കഴിക്കുന്നത് പോലെ തന്നെ നല്ല രുചികരമായ ഒരു വിഭവമാണ് ഇത്. വീട്ടിലേക്ക് വിരുന്നുകാർ ഒക്കെ വരുമ്പോഴും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. നമ്മൾ ബേക്കറിയിൽ നിന്നും വിലകൊടുത്ത് വാങ്ങുന്നതിനേക്കാളും എന്തുകൊണ്ടും നല്ലതല്ലേ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുന്നത്. വീഡിയോ കാണാം

Read Also : ഈ ചൂട് കാലത്ത് കുടിക്കാൻ അവിലും റവയും ഉപയോഗിച്ച് അടിപൊളി ഡ്രിങ്ക്

