About Special Bread recipe
ഇപ്പോൾ മക്കൾക്കൊക്കെ എന്തെങ്കിലും പുറത്തു നിന്നും വാങ്ങി കൊടുക്കുമ്പോൾ നൂറ് തവണ ആലോചിക്കേണ്ട അവസ്ഥയാണ്. എന്തെല്ലാം രീതിയിലാണ് ഭക്ഷണങ്ങളിൽ മായം ചേർക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോൾ പലരും കൂടുതൽ സാധനങ്ങളും വീട്ടിൽ തന്നെ തയ്യാറാക്കുകയാണ് പതിവ്. പൊതുവേ പല സാധനങ്ങളും ഉണ്ടാക്കാൻ ഓവൻ വേണമെന്നാണ് ധാരണം. അതുപോലെയുള്ള ഒന്നാണ് ബ്രെഡ്. എന്നാൽ ഓവൻ ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ ബ്രഡ് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതും നമ്മുടെ എല്ലാം വീട്ടിലുള്ള ഇഡ്ഡലി പാത്രത്തിൽ.
Special Bread recipe Ingredients
- പാൽ – 1/2 cup
- പഞ്ചസാര – 1 tsp
- മൈദ – 3 കപ്പ്
- എണ്ണ
- മുട്ട – 3 എണ്ണം
- ഉപ്പ് ആവശ്യത്തിന്
- ഇൻസ്റ്റന്റ് യീസ്റ്റ്
- വെള്ളം

How to make Special Bread recipe
അങ്ങനെ ബ്രഡ് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിൽ അരക്കപ്പ് ഇളംചൂട് പാലോ വെള്ളമോ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർക്കുക. ഇതിനെ 10 മിനിറ്റ് അടച്ചു വയ്ക്കുക. ഇളം ചൂട് പാലിൽ ഈസ്റ്റ് ഇടുന്നത് കൊണ്ട് തന്നെ അത് പെട്ടെന്ന് ആക്ടീവ് ആവും. അതിനുശേഷം ഇതിലേക്ക് 3 കപ്പ് മൈദയും കാൽ ടീസ്പൂൺ ഉപ്പും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ കപ്പ് എണ്ണയും മൂന്ന് മുട്ടയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം.
അതിനുശേഷം കുറേശ്ശെ ഇളം ചൂട് വെള്ളം ഇതിലേക്ക് യോജിപ്പിക്കുക. ഈ മാവിനെ ഒരു മണിക്കൂർ അടച്ചു വയ്ക്കണം. ഒരു കേക്ക് ടിന്നിൽ എണ്ണ ബ്രഷ് ചെയ്തിട്ട് അതിലേക്ക് ഈ മാവ് ഒഴിച്ചു കൊടുക്കാം. ഇതിനെ 10 മിനിറ്റ് അടച്ചുവച്ചതിനുശേഷം അണ്ടിപ്പരിപ്പോ മുന്തിരിയോ വച്ച് അലങ്കരിക്കാം. ഒരു ഇഡലി പാത്രത്തിൽ വെള്ളം ഒഴിച്ചിട്ട് ഈ കേക്ക് ടിൻ ആവി കയറ്റാൻ വയ്ക്കാം. ഏകദേശം 40 മിനിറ്റ് ആവുമ്പോഴേക്കും ബ്രഡ് തയ്യാറാവുന്നതാണ്. നല്ല എളുപ്പത്തിൽ മായം ഒട്ടും ചേരാതെ തന്നെ വീട്ടിൽ തന്നെ ബ്രഡ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടല്ലോ? വീഡിയോ കാണാം

Read Also : ചിക്കനോ ബീഫോ ഒന്നും ഇല്ലാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലം സ്നാക്സ് | Special Evening Snack

