Green Chicken Balls Ingredients
- ഉരുളൻ കിഴങ്ങ് – 2
- വെള്ളം
- ഉപ്പ്
- ബ്രഡ് ക്രമ്സ് – 1/ 2 കപ്പ്
- ചിക്കൻ -250 g
- കുരുമുളക് പൊടി -1/2 tsp
- കാപ്സികം -1
- പച്ചമുളക് -1
- സ്പ്രിങ് ഒനിയൻ -2-3 tbsp
- മല്ലി ഇല -2-3 tbsp
- ഗ്രീൻ ചട്ടിണി -2 tbsp
- മയോനൈസ് -1 tbs
How to make Egg Chutney Fry
വയറും മനസ്സും നിറയുന്ന വിഭവങ്ങൾ മേശപ്പുറത്തു നിരന്നാൽ എല്ലാവർക്കും സന്തോഷം ആവില്ലേ? അങ്ങനെയുള്ള മൂന്ന് വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുട്ട ചമ്മന്തിയാണ് ആദ്യം. അതിനായി നാല് മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് വയ്ക്കുക. മിക്സിയുടെ ജാറിൽ 1/2 കപ്പ് തേങ്ങയും ഏഴു ചെറിയ ഉള്ളിയും രണ്ട് പച്ചമുളകും ചെറിയ കഷണം ഇഞ്ചിയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടിച്ചെടുക്കണം. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ചേർത്ത് യോജിപ്പിക്കണം. ഇതിനെ മുട്ടയുടെ വെള്ളയിലേക്ക് നിറച്ചു കൊടുക്കണം. അതിനുശേഷം താഴെപ്പറയുന്ന മുട്ടയുടെ ബാറ്റെറിൽ മുക്കിയതിനു ശേഷം എണ്ണയിൽ വറുത്തെടുത്താൽ മതി. മുട്ടയുടെ ബാറ്റർ തയ്യാറാക്കാനായി ഒരു ബൗളിൽ ഒരു മുട്ടയും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഉപ്പും 4 ടേബിൾ സ്പൂൺ മൈദയും ആവശ്യത്തിന് വെള്ളവും ചേർത്ത് യോജിപ്പിച്ചാൽ മതിയാവും.

How to make Green Chicken Balls
രണ്ടാമത്തെ വിഭവം ഗ്രീൻ ചിക്കൻ ബോൾസ് ആണ്. അതിനായി ആദ്യം രണ്ട് ഉരുളക്കിഴങ്ങ് ഉപ്പിട്ട് വേവിച്ചുവയ്ക്കുക. ഇതിനെ നല്ലതുപോലെ ഉടച്ചതിനുശേഷം ബ്രഡ്സും കൂടി യോജിപ്പിച്ചു വയ്ക്കണം. ചിക്കൻ ഫില്ലിംഗ് തയ്യാറാക്കാനായി കാൽ കിലോ ചിക്കൻ വെള്ളവും ഉപ്പും അര സ്പൂൺ കുരുമുളകുപൊടിയും കൂടി ചേർത്ത് വേവിക്കാം. ഇതിനെ ചെറുതായി നുള്ളിയെടുക്കണം. ഇതിലേക്ക് ഒരു ക്യാപ്സിക്കവും ഒരു പച്ചമുളക് സ്പ്രിങ് ഒണിയനും മല്ലിയിലയും ചെറുതായി അരിഞ്ഞു ചേർക്കണം. ഇതോടൊപ്പം രണ്ട് ടേബിൾ സ്പൂൺ ഗ്രീൻ ചട്നി ചേർക്കാം. അരക്കപ്പ് വീതം പുതിനയിലയും മല്ലിയിലയും ഒരു സ്പൂൺ സവാളയും വെളുത്തുള്ളിയും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും രണ്ട് ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും ചേർത്ത് അരച്ചെടുത്താൽ ഗ്രീൻ ചട്നി തയ്യാർ. ഈ ഗ്രീൻ ചട്നി ചേർക്കുന്നതിനൊപ്പം ഒരു ടേബിൾ സ്പൂൺ മയോണൈസും കാൽ ടേബിൾ സ്പൂൺ കുരുമുളകുപൊടിയും ചേർക്കാവുന്നതാണ്. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ മാവ് ഉരുട്ടിയിട്ട് അതിനുള്ളിൽ ചിക്കൻ ഫില്ലിംഗ്സ് നിറയ്ക്കാം. ഒരു മുട്ടയുടെ വെള്ളയിൽ ഓരോ ഉരുളയും മുഖി ബ്രഡ് ക്രംസിൽ പൊതിഞ്ഞ് ചൂട് എണ്ണയിൽ വറുത്തെടുത്താൽ ഗ്രീൻ ചിക്കൻ ബോൾസ് തയ്യാർ.

How to make Vegetables Pakoda
ഈ രണ്ട് വിഭവത്തെക്കാൾ എളുപ്പം തയ്യാറാക്കി എടുക്കാവുന്നതാണ് വെജിറ്റബിൾ പക്കോട. ഒന്നര കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞതും ഒരു സവോളയും ഒരു ക്യാരറ്റും രണ്ട് പച്ചമുളകും രണ്ടുമൂന്ന് ടേബിൾ സ്പൂൺ മല്ലിയിലയും കുറച്ച് ഗ്രീൻപീസും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ടൊമാറ്റോ കെച്ചപ്പ് സോയാസോസ് ആവശ്യത്തിന് ഉപ്പും നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് ഒരു മുട്ടയും അരക്കപ്പ് മൈദയും കാൽകപ്പ് കോൺഫ്ലവറും കൂടെ ചേർത്ത് നല്ലതായിട്ട് യോജിപ്പിക്കണം. കുറേശ്ശെ വറുത്തെടുത്താൽ വെജിറ്റബിൾ പക്കോട തയ്യാർ. വീഡിയോ കാണാം

Read Also : ഇനി ഓവൻ ഇല്ലെങ്കിലും നിങ്ങൾക്ക് വീട്ടിൽ തന്നെ ബ്രഡ് തയ്യാറാക്കാം | Special Bread recipe

