Paal Vazhakka Ingredients
പഴം – 2
ചവ്വരി
വെള്ളം
നെയ്
കശുവണ്ടി
ഒണക്ക മുന്തിരി
പാൽ
ഏലക്ക
കിടിലൻ രുചിയിൽ ഉണ്ടാക്കാൻ പറ്റിയ ആരോഗ്യകരമായ രണ്ട് വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന തും കുട്ടികൾക്കും മുതിർന്നവർക്ക് എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഈ വിഭവങ്ങൾ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിക്കും.
How to prepare Paal Vaazhakka
ആദ്യത്തെ വിഭവം പാൽ വാഴയ്ക്ക ആണ്. ഇത് തയ്യാറാക്കാനായി ആദ്യം രണ്ട് ഏത്തപ്പഴം ചെറിയ കഷണങ്ങളെ മുറിച്ചു വയ്ക്കുക. അതുപോലെ അരക്കപ്പ് ചൗവരി കുതിർക്കാൻ വയ്ക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പ് മുന്തിരി വറുത്തതും വയ്ക്കുക. ഇതേതാ പാനിൽ ഏത്തപ്പഴവും രണ്ടു മൂന്നു മിനിറ്റ് വഴറ്റി വയ്ക്കണം.
ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളത്തിൽ ചൗവ്വരി വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ഒരു ലിറ്റർ പാല് ചൂടാക്കണം. ഇതിലേക്ക് ആവശ്യാനുസരണം പഞ്ചസാര ചേർക്കാം. അരക്കപ്പ് പഞ്ചസാര ചേർക്കേണ്ടിവരും. ഇതിലേക്ക് ഏത്തപ്പഴവും ചൗവ്വരി വേവിച്ചതും ചേർക്കാം. അതോടൊപ്പം തന്നെ വറുത്ത് വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ഒപ്പം ഏലക്കാപ്പൊടിയും ചേർക്കാം.

How to prepare Carrot Custard
ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന മറ്റൊരു വിഭവമാണ് ക്യാരറ്റ് കസ്റ്റാർഡ്. അതിനായി മൂന്ന് കാരറ്റ് കഴുകി അരിഞ്ഞ് ഒരു സ്പൂൺ പഞ്ചസാരയുടെ ഒപ്പം കുക്കറിൽ വേവിച്ചെടുക്കണം. അതിനുശേഷം ഒരു പാത്രത്തിൽ മൂന്നര കപ്പ് പാല് ചൂടാക്കണം. ഇതിലേക്ക് അര കപ്പ് പഞ്ചസാരയും ചേർക്കാവുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിൽ മൂന്നര ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡറും കാൽ കപ്പ് പാലും യോജിപ്പിക്കണം. ഇതിനെ ചൂടാക്കിയ പാലിലേക്ക് ചേർക്കാം. ഇതോടൊപ്പം ഒരു സ്പൂൺ വാനില എസൻസും ചേർക്കാവുന്നതാണ്.
മിക്സിയുടെ ജാറിൽ വേവിച്ചു വച്ചിരിക്കുന്ന ക്യാരറ്റിനൊപ്പം നാല് സ്കൂപ്പ് ഐസ്ക്രീം വേവിച്ചെടുക്കണം. ഇതിനെ തയ്യാറാക്കി വെച്ചിരിക്കുന്ന കസ്റ്റാർഡ് മിക്സിലോട്ട് ചേർക്കാം. മൂന്ന് മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനു ശേഷം ഇഷ്ടമുള്ള ഫ്രൂട്ട്സും അണ്ടിപ്പരിപ്പും കുതിർത്ത സബ്ജ സീഡ്സും ചേർത്ത് യോജിപ്പിക്കാം.
നല്ല രുചികരവും ആരോഗ്യകരവുമായ ഈ വിഭവങ്ങൾ ഉണ്ടാക്കി നോക്കാമല്ലോ? നല്ല എളുപ്പമല്ലേ ഇതു ഉണ്ടാക്കാൻ. വീഡിയോ കാണാം.

Read also: ചിക്കൻ ഉപയോഗിച്ച് കിടിലൻ നാലുമണി പലഹാരം

