ഒരൊറ്റ മാങ്ങയുണ്ടെങ്കിൽ വേറെ കറി അന്വേഷിക്കേണ്ടി വരില്ല.. വീട്ടിൽ എല്ലാവരും മൂന്ന് നേരം ചോറൂണ്ണുകയും ചെയ്യും… എന്നും സാമ്പാറും രസവും മോര് കറിയും ഒക്കെ ഉണ്ടാക്കി മടുത്തില്ലേ? എന്നാൽ അടുത്ത തവണ മാങ്ങ കിട്ടുമ്പോൾ ഈ ഒരു കറി ഉണ്ടാക്കി നോക്കൂ. വ്യത്യസ്ത രുചിയാവുമ്പോൾ വീട്ടിലെ എല്ലാവർക്കും മനസ്സും വയറും നിറയുകയും ചെയ്യും.
Ingredients
- പച്ച മാങ്ങ
- വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
- ചെറിയ കഷ്ണം ഇഞ്ചി
- ചെറിയ ഉള്ളി – 25 എണ്ണം
- പച്ചമുളക് – 2
- കറിവേപ്പില
- മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
- മുളകുപൊടി – ഒരു ടീസ്പൂൺ
- ഒരു മുറി തേങ്ങാ ചിരകിയത്
- ചെറിയ ഉള്ളി
- വെളുത്തുള്ളി -4
- ജീരകം – അര ടീസ്പൂൺ
- വെളിച്ചെണ്ണ
- ഉലുവ – കാൽ ടീസ്പൂൺ
- കടുക് – അര ടീസ്പൂൺ
- വറ്റൽമുളക് – 3

How to Make Kerala Pacha Manga Curry
പുളിയുള്ള വലിയ മാങ്ങയാണെങ്കിൽ ഒരെണ്ണം മതിയാവും. ഇല്ലെങ്കിൽ രണ്ടോ മൂന്നോ മാങ്ങ എടുക്കേണ്ടി വരും. ഇതിന്റെ തോല് ചെത്തി എടുത്തിട്ട് വലിയ കഷ്ണങ്ങളായി അരിയണം. അതിന് ശേഷം ഒരു ചട്ടിയിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കണം. ഇതിലേക്ക് ചെറിയ കഷ്ണം ഇഞ്ചി നീളത്തിൽ അരിഞ്ഞതും 25 ചെറിയ ഉള്ളിയും 2 പച്ചമുളക് കീറിയതും കറിവേപ്പിലയും വഴറ്റിയെടുക്കണം. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങ കഷണങ്ങൾ ചേർക്കുക.
കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് വഴറ്റിയതിനുശേഷം അര കപ്പ് വെള്ളം ഒഴിക്കണം. ഇത് മാങ്ങ വേവാനുള്ള വെള്ളമാണ്. ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഈ സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിൽ ഒരു മുറി തേങ്ങാ ചിരകിയതും രണ്ടോ മൂന്നോ ചെറിയ ഉള്ളിയും 4 വെളുത്തുള്ളിയും അര ടീസ്പൂൺ ജീരകവും അരക്കപ്പ് വെള്ളവും ചേർത്ത് അരയ്ക്കണം.

മാങ്ങ ബന്ധത്തിനുശേഷം ഈ അരപ്പും കുറച്ച് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. അവസാനമായി ഇതിലേക്ക് താളിക്കാനുള്ളത് തയ്യാറാക്കാം. അതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും അര ടീസ്പൂൺ കടുകും മൂന്ന് വറ്റൽ മുളകും ചേർക്കണം. ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയതിനുശേഷം കറിവേപ്പിലയും ചേർക്കാം. വേവിച്ചു വെച്ചിരിക്കുന്ന മാങ്ങാക്കറി യിലേക്ക് ഈ താളിപ്പും കൂടി ചേർത്താൽ നല്ല അടിപൊളി രുചിയിൽ ഒരു മാങ്ങാ ഒഴിച്ച് കറി തയ്യാർ. വീഡിയോ കാണാം.

Read also: കിടിലൻ രുചിയുള്ള ആരോഗ്യകരമായ നല്ല രണ്ട് വിഭവങ്ങൾ പരിചയപ്പെട്ടാലോ…

