കണ്ണൂരിലെ ഭക്ഷണം പൊതുവേ എല്ലാവർക്കും പ്രിയമേറിയതാണ്. അവിടേക്ക് പോയിട്ടുള്ളവരിൽ കണ്ണൂർ സ്പെഷ്യൽ കായ നിറച്ചത് ഒരിക്കലെങ്കിലും കഴിച്ചിട്ടില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ അതിൽ നിന്നും അല്പം വ്യത്യസ്തമായി കായ നിറച്ചത് തയ്യാറാക്കുന്ന വിധമാണ് ഇവിടെ പറയാൻ പോകുന്നത്.
Kannur Special Kaya Nirachathu Ingredients
- Plantains -3
- Jaggery -100-125 g
- water -1/4 cup
- Coconut -1&1/4 cup
- ghee -2 tbsp

How to Prepare Kannur Special Kaya Nirachathu
അതിനായി ആദ്യം 100 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളത്തിലിട്ട് അലിയിച്ചെടുക്കണം. ഇത് നല്ലതുപോലെ അലിഞ്ഞതിനുശേഷം അഴുക്ക് കളയാനായി അരിച്ചെടുക്കാം. അതിനുശേഷം ഈ ശർക്കര പാനി പാനിൽ ഒഴിച്ചിട്ട് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കാം. ഇതിനെ നല്ലതു പോലെ വരട്ടി വിളയിച്ചെടുക്കണം. ഈ ശർക്കര എല്ലാം അലിഞ്ഞ് ഒരു ഹലുവ പരുവത്തിൽ ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

ഇതിലേക്ക് വേണമെങ്കിൽ മാത്രം ഏലയ്ക്കാപ്പൊടി ചേർക്കാവുന്നതാണ്. അടുത്തതായി മൂന്ന് പഴം എടുത്ത് മൂന്ന് വശങ്ങളിലായി ആഴത്തിൽ വരഞ്ഞു കൊടുക്കണം. പഴത്തിൽ വരഞ്ഞു കൊടുക്കുമ്പോൾ പഴം മുറിഞ്ഞു പോകാതെ ശ്രദ്ധിക്കണം. എന്നാൽ കുറച്ച് ആഴത്തിൽ വരയുക തന്നെ വേണം. എന്നാൽ മാത്രമേ ഫില്ലിംഗ്സ് നിറയ്ക്കാൻ പറ്റുള്ളൂ. ഇതിനുള്ളിലേക്ക് വേണം നമ്മൾ ഉണ്ടാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ്സ് നിറയ്ക്കാൻ.
ഫില്ലിംഗ്സ് നിറയ്ക്കാനുള്ള എളുപ്പത്തിനായി പഴത്തിന്റെ തൊലി എടുത്തു കളയരുത്. ഫില്ലിംഗ്സ് നിറച്ചതിനാൽ ശേഷം മാത്രം പഴത്തിന്റെ തൊലി ഇളക്കി മാറ്റാം. അതിനുശേഷം ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കിയിട്ട് ഈ പഴം അതിലേക്ക് നിരത്താം. ഇതിന് തിരിച്ചും മറിച്ചും വേവിച്ചെടുത്താൽ മാത്രം മതി. നല്ല രുചികരമായ കണ്ണൂർ സ്പെഷ്യൽ കായ നിറച്ചത് തയ്യാർ. ഈ കായ നിറച്ചത് ഡീപ്പ് ഫ്രൈ ചെയ്യണം എന്നുണ്ടെങ്കിൽ മാത്രം മൈദ മാവിൽ മുക്കിയിട്ട് എണ്ണയിലോ നെയ്യിലോ വറുത്തെടുക്കാവുന്നതാണ് . വീഡിയോ കാണാം .

Read also: പച്ചമാങ്ങാ കൊണ്ട് കൊതിയൂറും വിഭവം; പച്ചമാങ്ങ ഒഴിച്ച് കറി | Kerala Pacha Manga Curry

