About Kerala Manga Pachadi recipe
ഉച്ചയ്ക്ക് ചോറുണ്ണാൻ ഇരിക്കുമ്പോൾ എത്രയൊക്കെ കറി ഉണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരു കറിയില്ലെങ്കിൽ ഒരു സുഖവുമില്ല. എന്നും മീനും ഇറച്ചിയും ഉണ്ടാക്കാൻ പറ്റിയെന്നു വരില്ലല്ലോ. പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർ ആണെങ്കിൽ. അങ്ങനെയുള്ള അവസരങ്ങളിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പച്ചടി. പലതരത്തിലുള്ള പച്ചടികൾ ഉണ്ടെങ്കിലും പച്ചമാങ്ങ കൊണ്ടുള്ള ഈയൊരു പച്ചടിയാണ് ആളുകൾക്ക് കൂടുതൽ ഇഷ്ടം. പച്ചമാങ്ങ വേവിച്ചും വേവിക്കാതെയും പച്ചടി തയ്യാറാക്കാൻ സാധിക്കും. ഇവിടെ പച്ചമാങ്ങ വേവിച്ചു കൊണ്ടുള്ള പച്ചടിയാണ് ഉണ്ടാക്കുന്നത്.
Kerala Manga Pachadi recipe Ingredients
- പച്ച മാങ്ങ – 1
- തേങ്ങ
- പച്ച മുളക്
- ഇഞ്ചി
- ചെറിയ ഉള്ളി
- തൈര്

How to Make Kerala Manga Pachadi recipe
അതിനായി ആദ്യം തന്നെ ഒരു പച്ചമാങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞതിനുശേഷം മൂന്ന് പച്ചമുളക് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കുക. ഇത് വേവുന്ന സമയം കൊണ്ട് ഇതിലേക്ക് ചേർക്കേണ്ട അരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിൽ അര കപ്പ് തേങ്ങ ചിരകിയതും മൂന്ന് നുള്ള് ജീരകവും ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് ചെറിയ ഉള്ളിയും കാൽ ടീസ്പൂൺ കടുകും അരയ്ക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് പുളിയില്ലാത്ത തൈരും ചേർക്കാം.

തൈരിൽ വെള്ളം ഉണ്ടാവാൻ പാടില്ല. ഈ അരപ്പിനെ വെന്തിരിക്കുന്ന പച്ചമാങ്ങയിലോട്ട് ചേർക്കണം. തൈര് തിളപ്പിക്കാൻ പാടില്ല എന്നറിയാലോ? അതുകൊണ്ട് വേഗം ഗ്യാസ് ഓഫ് ചെയ്യുക. ചട്ടിയുടെ ചൂടിൽ തന്നെ തേങ്ങയുടെ കൂട്ട് വെന്തു കൊള്ളും. അതിനുശേഷം ഇതിലേക്ക് താളിച്ച് ചേർക്കാം. താളിക്കാനായി ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് അതിലേക്ക് അല്പം കടുകും ഉലുവയും വറ്റൽ മുളകും കറിവേപ്പിലയും ചേർക്കാം. ഈ താളിപ്പും കൂടി ചേർത്താൽ നല്ല അടിപൊളി പച്ചമാങ്ങ പച്ചടി തയ്യാർ. ഇതൊന്നു തൊട്ട് കൂട്ടിയാൽ ഒരു പറ ചോറുണ്ണാം. വീഡിയോ കാണാം.

Read also: കണ്ണൂർ സ്പെഷ്യൽ കായ നിറച്ചത് കഴിച്ചിട്ടുണ്ടോ?

