About Crispy Chakka Chips
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ചക്ക ചിപ്സ് അല്ലേ? എന്നാൽ പലർക്കും ഇത് ഉണ്ടാക്കുമ്പോൾ ശരിയായി വരാറില്ല. ചക്ക ചിപ്സ് ഉണ്ടാക്കുമ്പോൾ പലരും നേരിടുന്ന പ്രശ്നം അത് ക്രിസ്പി ആവുന്നില്ല എന്നതാണ്. എന്നാൽ ഇനി പറയുന്ന രീതിയിൽ ചക്ക ചിപ്സ് ഉണ്ടാക്കിയാൽ എത്ര നാൾ വേണമെങ്കിലും ക്രിസ്പിയായി തന്നെ ഇരിക്കും.
Ingredients For Crispy Chakka Chips
- ചക്ക
- ഉപ്പ്
- വെളിച്ചെണ്ണ

How to make Crispy Chakka Chips
ചക്ക ചിപ്സ് ഉണ്ടാക്കാനായി ആദ്യം നല്ല മൂത്ത ചക്കയുടെ ചുള എടുക്കുക. ചക്കച്ചുളയുടെ പാടയും കുരുവും എല്ലാം മാറ്റിയതിനു ശേഷം നേർത്ത് അരിയുക. എല്ലാ കഷണവും ഒരേ കനത്തിൽ അരിഞ്ഞു കഴിഞ്ഞാൽ ചക്കച്ചുള കരിഞ്ഞു പോകില്ല. എല്ലാ ചക്കച്ചുളയും അരിഞ്ഞതിനുശേഷം കുറച്ച് ഉപ്പ് വെള്ളത്തിൽ കലക്കി ഇതിലേക്ക് തളിക്കുക. സാധാരണഗതിയിൽ എണ്ണയിലേക്കാണ് ഈ ഉപ്പ് കലക്കിയത് ചേർക്കുകയാണ് ചെയ്യുന്നത്.
ചക്കച്ചുളയിലേക്ക് ഉപ്പ് കലക്കിയതിനു ശേഷം കൈകൊണ്ട് തൊടാതെ ഇളക്കിയെടുക്കുക. അതിനുശേഷം ഒരു വലിയ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് ചക്കച്ചുളകൾ കുറേശ്ശെ ഇട്ട് കൊടുക്കുക. ഒരുപാട് ചക്കച്ചുളകൾ ഒന്നിച്ച് ഇട്ടു കഴിഞ്ഞാൽ ഒരേപോലെ വെന്ത് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് കുറേശ്ശെ ഇട്ട്മീഡിയം തീയിൽ വറുത്തെടുക്കുക. ചക്കച്ചുളയുടെ നിറം മാറാൻ നിൽക്കണ്ട. ഇങ്ങനെ മുഴുവൻ ചക്കച്ചുളകളും വറുത്തതിനുശേഷം ആദ്യം വറുത്ത് മാറ്റി വച്ചിരിക്കുന്ന ചിപ്സ് എടുക്കുക.

ഇതിപ്പോൾ ഏകദേശം തണുത്തു കാണാം. ചീനച്ചട്ടിയിൽ എന്ന ചൂടാക്കിയതിനു ശേഷം ഹൈ ഫ്ലെയിമിൽ ഇവ വീണ്ടും വറുത്തെടുക്കുക. ഒരു മിനിട്ടൊക്കെ വറുത്താൽ മതിയാകും. അതോടെ ചിപ്സിന്റെ നിറം മാറി തുടങ്ങും. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റണം. ഇങ്ങനെ മുഴുവൻ ചിപ്സും തയ്യാറാക്കി എടുക്കുക. ഈ രീതിയിൽ ചിപ്സ് തയ്യാറാക്കിയാൽ എത്രനാൾ വേണമെങ്കിലും ചിപ്സ് ക്രിസ്പിയായി തന്നെ ഇരിക്കും. വീഡിയോ കാണാം.

