Chakkayappam

ഇനി ശർക്കര ഇല്ലാതെയും നല്ല മധുരമൂറുന്ന ചക്കയട ഉണ്ടാക്കാം…. ഈ രീതിയിൽ എന്തായാലും നിങ്ങൾ ചക്കയുടെ ഉണ്ടാക്കിയിട്ടില്ല… ഉറപ്പ്… | Chakkayappam

About Chakkayappam

പല തരത്തിൽ ചക്കയട ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ആദ്യം അരിപ്പൊടി വേവിച്ചതിനു ശേഷം ചക്കയട ഉണ്ടാക്കുന്നത് ആരും കണ്ടിട്ടുണ്ടാവില്ല. അതു കൊണ്ട് ഇത്തവണ നമുക്ക് അങ്ങനെ ഉണ്ടാക്കി നോക്കാം.

Ingredients for Chakkayappam

  • ചക്ക
  • ഉപ്പ്
  • തേങ്ങ
  • വെളിച്ചെണ്ണ
  • നെയ്യ്
  • പഞ്ചസാര
  • ഏലക്ക
Chakkayappam

How to make Chakkayappam

അതിനായി ആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് മൂന്ന് നുള്ള് ഉപ്പും രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. ഈ വെള്ളം നല്ലതു പോലെ തിളച്ചതിനു ശേഷം അതിലേക്ക് ഒരു കപ്പ് വറുത്ത അരിപ്പൊടി ചേർക്കുക. ഇതെല്ലാം കൂടി നല്ലതുപോലെ യോജിപ്പിച്ച് എടുക്കണം. കട്ട കെട്ടിയിരിക്കുന്നത് എല്ലാം ഉടച്ചെടുത്ത് യോജിപ്പിച്ചതിനു ശേഷം തണുക്കാൻ വയ്ക്കുക. ചൂടാറി തൊടാവുന്ന പരുവം ആകുമ്പോൾ കൈകൊണ്ട് കുഴച്ച് നല്ല സോഫ്റ്റ് ആക്കുക.

അതിനുശേഷം 8-10 ചക്കച്ചുളകൾ എടുക്കുക. ഡി പഴുത്ത ചക്കച്ചുളകൾ ചെറിയ കഷ്ണങ്ങളായി അരിയുക. ഒരു പാനിൽ ചക്ക വഴറ്റണം. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ നെയ്യും എട്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കുക. അല്ലാതെ ഇതിലേക്ക് വെള്ളം ചേർക്കാൻ പാടില്ല. പഞ്ചസാര അലിഞ്ഞു വരുന്നതിൽ ആണ് വേവിക്കുക. കുറച്ച് ഏലക്കാപ്പൊടിയും കൂടി ചേർക്കുക. അവസാനമായി ഇതിലേക്ക് ഒരു കപ്പ് തേങ്ങയും കൂടി ചേർക്കണം.

Chakkayappam

നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മാവിന്റെ ഒപ്പം ഈ വേവിച്ച ചക്കയും കൂടെ ചേർക്കുക. ഇവയെല്ലാം കൂടി നല്ലതു പോലെ യോജിപ്പിച്ചെടുക്കണം. കുറച്ച് വാഴയിലകൾ കീറി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് ഈ മാവിൽ നിന്നും കുറേശ്ശെ എടുത്ത് ഉരുളകളാക്കി വച്ച് പരത്തി വയ്ക്കണം. ഒരു ഇഡ്ഡലി പാത്രത്തിനകത്ത് വച്ച് വേവിച്ചെടുക്കുക. നല്ല രുചികരമായ ഇലയട തയ്യാർ. ഇതിൽ രുചി കൂടാനായി കൂടുതൽ ചക്കച്ചുളകൾ ഉപയോഗിക്കരുത്. അങ്ങനെ വന്നാൽ വെള്ളത്തിന്റെ അംശം കൂടും. അരിപ്പൊടിയും വേവിച്ചാണ് ചേർക്കുന്നത് എന്ന് ഓർക്കുക. ആ വെള്ളത്തിന്റെ അംശവും ഇതിലുണ്ടാവും. വീഡിയോ കാണാം.

Chakkayappam

Read also: ചെറുപഴത്തിന് പകരം ഇത് ഉപയോഗിച്ച് ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ… നല്ല മൊരിഞ്ഞ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം… | Jackfruit Snack

Leave a Comment

Your email address will not be published. Required fields are marked *