About White Lime Pickle
മിക്കവർക്കും എത്ര കൂട്ടം കറി ഉണ്ടെങ്കിലും തൊട്ടുകൂട്ടാൻ ഒരു അച്ചാർ നിർബന്ധമാണ്. ഈ അച്ചാറുകൾ പുറത്തുനിന്നും വാങ്ങുന്നത് എത്രത്തോളം അപകടകരമാണ്. അതിൽ അടങ്ങിയിരിക്കുന്ന എണ്ണ നമ്മുടെ ശരീരത്തിന് വളരെയധികം ദോഷം ചെയ്യും. അതുകൊണ്ട് അച്ചാറുകൾ എപ്പോഴും വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്.
Ingredients for White Lime Pickle
- ചെറുനാരങ്ങ
- ഉപ്പ്
- പഞ്ചസാര
- ഉലുവ
- കടുക്
- വെളിച്ചെണ്ണ
- വൈറ്റ് വിനീഗർ

How to make White Lime Pickle
അങ്ങനെ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അച്ചാറാണ് നാരങ്ങ അച്ചാർ. ഈ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ നാലോ അഞ്ചോ ചെറുനാരങ്ങ വേവിച്ചെടുക്കണം. ആവി കയറ്റി വെന്ത് പൊട്ടുന്ന പരുവം ആകുമ്പോൾ തീ അണയ്ക്കാം. ഇതിലേക്ക് കുറച്ച് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് രണ്ട് ദിവസം അടച്ചു വയ്ക്കണം. ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല. രണ്ടു ദിവസം ഇങ്ങനെ വയ്ക്കുമ്പോൾ നാരങ്ങയുടെ കയ്പ്പ് മാറിക്കിട്ടും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഈ നാരങ്ങ അലൂമിനിയം പാത്രത്തിൽ വയ്ക്കാൻ പാടില്ല. നിഖിൽ സ്റ്റീൽ പാത്രത്തിൽ അല്ലെങ്കിൽ മൺപാത്രത്തിൽ വയ്ക്കാൻ ശ്രദ്ധിക്കുക.

ഒരു പാനിൽ 1 1/2 ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉലുവയും വറുക്കുക. തണുത്തതിനു ശേഷം ഇത് പൊടിച്ചെടുക്കാം. അതിനുശേഷം പാനിൽ നാലോ അഞ്ചോ സ്പൂൺ വെളിച്ചെണ്ണയോ നല്ലെണ്ണയോ ചൂടാക്കുക. ഇതിലേക്ക് 10 അല്ലി വെളുത്തുള്ളിയും ഒരു കഷണം ഇഞ്ചിയും 8 പച്ചമുളക് ചെറുതായി അരിഞ്ഞത് വഴറ്റണം. അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന കടുകും ഉലുവയും ചേർക്കാം. നമ്മൾ വേവിച്ചു വച്ചിരിക്കുന്ന നാരങ്ങ ചേർക്കാം. നാരങ്ങ ചേർക്കുമ്പോൾ അതിനെ നാലോ അഞ്ചോ കഷണങ്ങളായി മുറിച്ചിടാൻ ശ്രദ്ധിക്കുക. അതിനുശേഷം ഇതിലേക്ക് നാല് ടേബിൾസ്പൂൺ വൈറ്റ് വിനീഗറും ടീസ്പൂൺ കായപ്പൊടിയും ചേർത്ത് നല്ലതു പോലെ യോജിപ്പിക്കാം.നല്ല രുചികരമായ നാരങ്ങ അച്ചാർ തയ്യാർ. ഈയൊരു അച്ചാർ ഉണ്ടെങ്കിൽ കുട്ടികൾപോലും ഒട്ടും മടിയില്ലാതെ ചോറുണ്ണും. വീഡിയോ കാണാം.

Read also: ചമ്മന്തി ഉണ്ടാക്കാൻ തേങ്ങ തികയില്ലേ? എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ… | Quick and tasty Chutney