About Kerala Style Vada Recipe
നമ്മൾ മലയാളികൾക്ക് എപ്പോഴും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ഉഴുന്ന് വട. എവിടെ എന്ത് ആഘോഷം ഉണ്ടെങ്കിലും ഇലയിൽ ഒരു ഉഴുന്നുവട ഉണ്ടാകും. അങ്ങനെ നമ്മുടെ ആഘോഷങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഉഴുന്നുവട ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. എന്നാൽ ഈ വട ഉണ്ടാക്കുമ്പോൾ പലരുടെയും പ്രശ്നം നടുക്കത്തെ കിട്ടുന്നില്ല എന്നതാണ്. മറ്റു ചിലർക്ക് ആകട്ടെ കൈപൊള്ളുന്നു എന്നതും. എന്നാൽ ഈ രീതിയിൽ ചെയ്തു നോക്കിയാൽ പിന്നെ ഉഴുന്നുവട ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെന്ന് ആരും പറയില്ല.
Ingredients for Kerala Style Vada Recipe
- ഉഴുന്ന്
- കറിവേപ്പില
- മല്ലിയില
- ചെറിയ ഉള്ളി
- കുരുമുളകുപൊടി
- ഉപ്പ്
- എണ്ണ

How to make Kerala Style Vada Recipe
അതിനായി ആദ്യം തന്നെ ഒന്നര കപ്പ് ഉഴുന്ന് കഴുകി കുതിരാൻ വയ്ക്കുക. ഉഴുന്ന് കുതിർന്നതിനുശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാം. അരയ്ക്കുന്ന സമയത്ത് അല്പം പോലും വെള്ളം ചേർക്കാൻ പാടില്ല. ഉഴുന്ന് അരയ്ക്കുമ്പോൾ അതിനോടൊപ്പം കറിവേപ്പിലയും മല്ലിയിലയും ചെറിയ ഉള്ളിയും കുരുമുളകുപൊടിയും ഉപ്പും ചേർക്കേണ്ടതാണ്. ഈ മാവ് അരച്ചതിനു ശേഷം കൈകൊണ്ട് നന്നായിട്ടൊന്ന് യോജിപ്പിക്കണം.
ഇനിയാണ് നമ്മുടെ ട്രിക്ക്. ഒരു സ്റ്റീൽ ഗ്ലാസ് എടുത്തിട്ട് അതിന്റെ വായ ഒരു തുണികൊണ്ട് മുടി കെട്ടണം. അതിനുശേഷം അതിന്റെ പുറത്ത് ഒരു ക്ലിങ് റാപ്പ് ഇടുക. ഇല്ലെങ്കിൽ വൃത്തിയുള്ള ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയാലും മതി. അതിനുശേഷം ഇതിന് ഒരു റബർബാൻഡ് കൊണ്ട് ബന്ധിപ്പിക്കുക. അതിനുമുകളിലായി അല്പം എണ്ണ തൂത്തു കൊടുത്തിട്ട് മാവിൽ നിന്നും കുറച്ചെടുത്ത് അതിനു മുകളിൽ പരത്തണം. ഇതിന് നടുവിലായി ചെറിയൊരു ഹോളും ഇടാം.

അടുപ്പത്ത് എണ്ണ തിളപ്പിക്കാൻ വയ്ക്കുക. നല്ലതുപോലെ ചൂടായ എണ്ണയിലേക്ക് ഈ ഗ്ലാസ് മെല്ലെ ചരിച്ചു കൊടുത്താൽ മതി. നമ്മൾ പരുത്തി വെച്ചിരിക്കുന്ന വട എണ്ണയിലേക്ക് വീഴും. ഈ വടയെ തീ കുറച്ചുവെച്ച് വേവിച്ചെടുക്കുക. ഇങ്ങനെ മുഴുവൻ ഉഴുന്ന് വടയും വളരെ വേഗത്തിലും എളുപ്പത്തിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. തേങ്ങയും മല്ലിയിലയും കറിവേപ്പിലയും പച്ചമുളകും ചെറിയ ഉള്ളിയും ഉപ്പും ചേർത്ത് അരച്ച് താളിച്ചു കഴിഞ്ഞാൽ ഉഴുന്നുവടയുടെ ഒപ്പം കഴിക്കാവുന്ന ചട്നിയും തയ്യാർ. വീഡിയോ കാണാം.
