About Healthy Mango Drink,
വേനലവധി എന്ന് പറയുമ്പോൾ മാമ്പഴക്കാലം കൂടിയാണ്. മാമ്പഴം അരിഞ്ഞ് കഴിക്കുകയും ജ്യൂസ് അടിച്ചു കുടിക്കുകയും ഒക്കെ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ അടുത്ത മാമ്പഴം വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. നമ്മുടെ ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഡെസേർട്ട്സ് ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
Ingredients for Healthy Mango Drink
- മാമ്പഴം
- സബ്ജ സീഡ്
- തേങ്ങാപ്പാൽ
- ചവ്വരി
- പാല്

How to Make Healthy Mango Drink
ആദ്യത്തെ ഡെസേർട്ട് മാമ്പഴവും സബ്ജ സീഡ്സും ഉപയോഗിച്ചുള്ളതാണ്. അതിനായി ആദ്യം തന്നെ മൂന്ന് കപ്പ് തേങ്ങാപ്പാൽ എടുക്കുക. ഇതിലേക്ക് നാല് ടേബിൾ സ്പൂൺ സബ്ജ സീഡ്‌സ് കുതിർക്കാൻ വയ്ക്കുക. ധാരാളം മിനറൽസും ഫൈബർ ഒമേഗ ത്രീ ഫാറ്റും ഒക്കെയുള്ള സബ്ജ ദഹന ശക്തി വർദ്ധിപ്പിക്കും. പതിനഞ്ചു മിനിറ്റ് കുതിർത്തതിനു ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേൻ ചേർക്കാം. നമ്മൾ ചെലവ് ചെയ്യാൻ എടുക്കുന്ന ഗ്ലാസ്സിലേക്ക് ആദ്യം ഒരു ലയർ ഈ കുതിർത്ത സബ്ജാ സീഡ്‌സ് ഒഴിക്കാം. അതിനുമുകളിലായി പഴുത്ത മാമ്പഴം അരിഞ്ഞത് ചേർക്കാം. അടുത്തതായി വീണ്ടും തേങ്ങാപ്പാലിൽ കുതിർത്ത സബ്ജ സീഡ്‌സ് ചേർക്കാം. അതിനുമുകളിലായി വീണ്ടും മാമ്പഴം അരിഞ്ഞത് ചേർക്കാം. ഇതിനിടയിൽ വേണമെങ്കിൽ നട്ട്സ് ചേർക്കാവുന്നതാണ്. ഇങ്ങനെ ഗ്ലാസ് നിറച്ചതിനുശേഷം അതിനുമുകളിൽ പിസ്തായോ ബദാമോ ഒക്കെ ചെറുതായി നുറുക്കിയത് ഇട്ടുകൊടുക്കാം.
അടുത്ത ഡെസേർട്ട് ഉണ്ടാക്കാനായി ഒരു കപ്പ് ചവ്വരി എടുക്കുക. ഇതിനെ മൂന്നു നാല് തവണ കഴുകിയതിനു ശേഷം അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക. സമയം കൊണ്ട് മൂന്ന് കപ്പ് പാല് തിളപ്പിക്കാം. ഇതിനെ തണുക്കാനായി മാറ്റി വെച്ചതിനുശേഷം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് കുതിർക്കാൻ വച്ചിരിക്കുന്ന ചവ്വരി ചേർക്കാം. ചവ്വരി ബന്ധത്തിനുശേഷം കുറച്ചുകൂടി വെള്ളം ഒഴിച്ച് ഊറ്റി കളയുക. ഇങ്ങനെ രണ്ട് തവണ ചെയ്യണം. തണുക്കാനായി മാറ്റിവെച്ചിരിക്കുന്ന പാലിലേക്ക് ഈ ചവ്വരി ചേർത്തു കൊടുക്കുക. അതിനുശേഷം മൂന്നോ നാലോ മാമ്പഴം അരച്ചത് കൂടി ചേർത്തു കൊടുക്കാം. വളരെയധികം രുചികരമായ മാമ്പഴം ഡെസേർട്ട് തയ്യാർ. ഈ രണ്ട് ഡെസേർട്ടിന്റെയും പ്രത്യേകത എന്തെന്നാൽ ഇതിലേക്ക് ഒരു തരി പഞ്ചസാര പോലും ചേർക്കേണ്ടതില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഏതു പ്രായക്കാർക്കും ധൈര്യമായി ഇവ കഴിക്കാം. വീഡിയോ കാണാം.

Read also: ഒരു സ്റ്റീൽ ഗ്ലാസ് ഉണ്ടോ? എന്നാൽ കൈ പൊള്ളാതെ ഉഴുന്നുവട ഉണ്ടാക്കാം…!! | Kerala Style Vada Recipe