Kerala Traditional Ilayada

വായിലിട്ടാൽ അലിഞ്ഞു പോകും സൂപ്പർ ഇലയട… ഈ രീതിയിൽ ഉണ്ടാക്കിയ ഇലയട ഉറപ്പായും നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല…!! | Kerala Traditional Ilayada

About Kerala Traditional Ilayada

സാധാരണയായി ഉണ്ടാക്കുമ്പോൾ അരിപ്പൊടിയും വെള്ളവും ചേർത്ത് കുഴച്ചിട്ടാണ് ഉണ്ടാക്കുക. എന്നാൽ ഇനി പറയാൻ പോകുന്ന രീതിയിൽ ഉണ്ടാക്കി കഴിഞ്ഞാൽ അതിന്റെ ഇരട്ടി രുചിയാവും നിങ്ങളുടെ ഇല അടയ്ക്ക് എന്നെ മാത്രമല്ല ഇലയട അത്രയേറെ സോഫ്റ്റ് ആയിരിക്കും.

Ingredients for Kerala Traditional Ilayada

  • അരിപ്പൊടി
  • വെള്ളം
  • ശർക്കര
  • തേങ്ങ
  • ചുക്ക്
  • ജീരകം
Kerala Traditional Ilayada

How to Make Kerala Traditional Ilayada

അതിനായി ആദ്യം തന്നെ രണ്ടര കപ്പ് വറുത്ത അരിപ്പൊടി എടുക്കുക. അരിപ്പൊടി വറുത്തിട്ടില്ല എങ്കിൽ വറുത്തെടുക്കണം. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർക്കണം. മാവ് നല്ല ലൂസ് ആയിരിക്കണം. അതുകൊണ്ടുതന്നെ അത്രയേറെ വെള്ളം ചേർക്കേണ്ടതുണ്ട്. അതിനുശേഷം സ്റ്റവ് ഓൺ ചെയ്യാം. മീഡിയം തീയലിട്ട് മാവ് കുറുക്കി എടുക്കണം. എന്നാൽ മാവ് തീരെ കട്ടിയാവാനും പാടില്ല. നല്ല ലൂസ് ആയിട്ട് തന്നെ മാവ് കിട്ടണം.

രണ്ട് കപ്പ് ശർക്കര ചീകിയതും അരക്കപ്പ് വെള്ളവും ചേർത്ത് ശർക്കരപ്പാനി തയ്യാറാക്കി എടുക്കാം. ഇതിനെ ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കാം. ഇതിലേക്ക് 2 1/4 കപ്പ് തേങ്ങ ചിരകിയതും ചുക്കും ജീരകവും പൊടിച്ചതും ചേർത്ത് മീഡിയം തീയിൽ വഴറ്റാം. ഇതാണ് നമ്മുടെ ഫില്ലിംഗ്.

ഇനി ഇലയട തയ്യാറാക്കാനായി വാഴയില എടുക്കണം. വാഴയിലയിലേക്ക് ഇലയടയുടെ മാവ് പരത്തുക. എന്നിട്ട് അതിന്റെ ഒരുവശത്ത് ഫില്ലിംഗ് വെച്ചു കൊടുക്കാം. അതിനു ശേഷം ഇല മടക്കാം. ഇങ്ങനെ മുഴുവൻ മാവും ഫില്ലിംഗ് വെച്ച് ഇലയട തയ്യാറാക്കാം.

അതിനുശേഷം ഒരു ടീന റിഡോ ഇഡലി പാത്രത്തിലോ വെച്ച് ആവി കയറ്റി വേവിച്ചെടുക്കാം. നല്ല രുചികരമായ ഇലയട തയ്യാർ. സാധാരണ ഇലയട ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഈ ഇലയട സോഫ്റ്റ് ആവാനുള്ള കാരണം ഇപ്പോൾ മനസ്സിലായില്ലേ. ഈ രീതിക്ക് ഇലയട ഉണ്ടാക്കി കഴിഞ്ഞാൽ പെട്ടെന്ന് ചീത്തയായി പോവുകയുമില്ല. വീഡിയോ കാണാം.

Kerala Traditional Ilayada

Read also: ഒരു തരി പോലും പഞ്ചസാര ചേർക്കാതെ തയ്യാറാക്കാൻ കഴിയുന്ന അടിപൊളി ഡെസേർട്ട്… ഈ വേനലിൽ ശരീരം തണുപ്പിക്കാൻ ഇതിലും നല്ലൊരു സാധനം വേറെയില്ല…!! | Healthy Mango Drink

Leave a Comment

Your email address will not be published. Required fields are marked *