Spicy Chilli Egg Recipe

ഇനി ഇറച്ചിയും മീനും ഇല്ലെങ്കിലും വിരുന്നുകാരെ നന്നായി തന്നെ സൽക്കരിക്കാം… അവർ ഈ ജന്മത്തിൽ നിങ്ങളുടെ കൈപ്പുണ്യം മറക്കില്ല… | Spicy Chilli Egg Recipe

About Spicy Chilli Egg Recipe

വീട്ടിൽ വിരുന്നുകാർ പെട്ടെന്ന് കയറി വരുമ്പോൾ അവർക്ക് ഭക്ഷണം കൊടുക്കുന്നതിനെ പറ്റിയാണ് വീട്ടമ്മമാർക്ക് ടെൻഷൻ. സാധാരണയായി വീട്ടിൽ ആരെങ്കിലും വരുമ്പോൾ മീനോ ചിക്കനോ ഒക്കെ ഉണ്ടാക്കുകയാണല്ലോ നമുക്ക് ശീലം. അതൊന്നും ഇല്ലാത്ത സാഹചര്യത്തിൽ Krne വരുമ്പോൾ ആകെ ഒരു ആധിയാണ്. എന്നാൽ ഇനി അങ്ങനെ ഒരു സാഹചര്യം വരുമ്പോൾ ഫ്രിഡ്ജിൽ ഇരിക്കുന്ന മുട്ട എടുത്താൽ മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ എഗ്ഗ് ചില്ലി ഉണ്ടാക്കിയാൽ പിന്നെ നിങ്ങളുടെ കൈപ്പുണ്യം ആരും മറക്കില്ല.

Ingredients for Spicy Chilli Egg Recipe

  • മുട്ട
  • കോൺഫ്ലോർ
  • മൈദ
  • ഉപ്പ്
  • പച്ച മുളക്
  • റെഡ് ചില്ലി സോസ്
  • സോയ സോസ്
  • ടൊമാറ്റോ സോസ്
Spicy Chilli Egg Recipe

How to Make Spicy Chilli Egg Recipe

ഈ ചില്ലി തയ്യാറാക്കാനായി ആദ്യം നാല് മുട്ട പുഴുങ്ങി എടുക്കുക. അതിനുശേഷം അതിനെ നാലായി മുറിക്കാം. ഇനി ഒരു ബൗളിൽ ഒരു മുട്ട പൊട്ടിച്ച് അടിച്ചെടുക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വീതം കോൺഫ്ലോറും മൈദയും ചേർക്കുക. ഒപ്പം അല്പം ഉപ്പും ഒരു ടേബിൾസ്പൂൺ വെള്ളവും. ഇതെല്ലാം കൂടി നന്നായിട്ട് യോജിപ്പിക്കണം. അതിനു ശേഷം മുട്ട ഓരോന്നായിട്ട് എടുത്ത് ഈ മാവിൽ മുക്കി ചൂട് എണ്ണയിൽ വറുത്ത് കോരിയെടുക്കുക. മുട്ട വറുക്കുമ്പോൾ ബ്രൗൺ നിറം ആവാൻ നിൽക്കരുത്.

ഒരു പാനിൽ എണ്ണ ചൂടാക്കി അതില് ഇഞ്ചിയും ഉള്ളി ചെറുതായരിഞ്ഞതും രണ്ട് പച്ചമുളക് അരിഞ്ഞതും എട്ട് വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായിട്ട് വഴറ്റണം. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ വീതം റെഡ് ചില്ലി സോസും ടൊമാറ്റോ സോസും ചേർക്കുക. അതോടൊപ്പം അര ടീസ്പൂൺ ഗ്രീൻ ചില്ലി സോസും അര ടേബിൾ സ്പൂൺ സോയ സോസും ഒരു സ്പൂൺ വിനാഗിരിയും അര ടീസ്പൂൺ വീതം വൈറ്റ് പെപ്പർ പൗഡറും ബ്ലാക്ക് പെപ്പർ പൗഡറും ആവശ്യത്തിന് ഉപ്പും ചേർക്കുക.

ഇവയെല്ലാം ചേർത്ത് നല്ലതുപോലെ വഴറ്റിയതിനുശേഷം ഒരു സവാള വലുതായി അരിഞ്ഞിട്ട് ജസ്റ്റ്‌ ഒന്ന് വഴറ്റണം. അതിനുശേഷം ഇതിലേക്ക് നാല് ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ചൂടാക്കണം. ഇതിലേക്ക് വറുത്ത് വച്ചിരിക്കുന്ന മുട്ട ചേർക്കുക. അവസാനമായി ഇതിന് മുകളിലൂടെ മല്ലിയില കൊത്തിയരിഞ്ഞത് വിതറാം. ആരെയും ഞെട്ടിക്കുന്ന രുചിയിൽ എഗ്ഗ് ചില്ലി തയ്യാർ. ഇനി ഒരിക്കലും വിരുന്നുകാർ നിങ്ങളെ മറക്കില്ല. അവരുടെ വയറും നിറയും ഒപ്പം മനസും. വീഡിയോ കാണാം.

Spicy Chilli Egg Recipe

Read also: മാങ്ങ കൊണ്ടുള്ള ഐസ്ക്രീം ഇനി ഒട്ടും പേടിയില്ലാതെ മക്കൾക്ക് കൊടുക്കാം….!! | Special Mango Icecream

Leave a Comment

Your email address will not be published. Required fields are marked *