Avil rava Summer Drink Recipe

ഈ ചൂട് കാലത്ത് കുടിക്കാൻ അവിലും റവയും ഉപയോഗിച്ച് അടിപൊളി ഡ്രിങ്ക്

About Avil rava Summer Drink Recipe

അടുക്കളയിൽ എപ്പോഴും ഉള്ള അവലും റവയും കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക്. രുചിയുടെയും ഗുണത്തിന്റെയും കാര്യത്തിൽ ഈ ഡ്രിങ്ക് നിങ്ങളെ അത്ഭുതപ്പെടുത്തും.. നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ള രണ്ട് സാധനങ്ങളാണ് റവയും അവലും. ഇവ കൊണ്ട് വളരെ എളുപ്പത്തിൽ ഓരോന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. റവ കൊണ്ട് റവ കാച്ചി എടുക്കാനും ഉപ്പുമാവ് ഉണ്ടാക്കാനും കഴിയുമെങ്കിൽ അവല് നനച്ചു കഴിച്ചാൽ നല്ലൊരു ഈവനിംഗ് സ്നാക്സ് ആണ്.

Avil rava Summer Drink Recipe Ingredients

  • പാൽ
  • വാനില എസ്സെൻസ്
  • പാൽപ്പൊടി
  • ഏലക്കാപ്പൊടി
  • അവിൽ
  • റവ
  • നേന്ത്രപ്പഴം
  • ആപ്പിൾ
  • മുന്തിരിങ്ങ
  • അനാർ
  • കസ്കസ്
  • പഞ്ചസാര
Avil rava Summer Drink Recipe

How to make Avil rava Summer Drink Recipe

എന്നാൽ ഇവ രണ്ടുംകൂടി ചേർന്നാലോ, ഒരു അടിപൊളി ഡ്രിങ്ക് തയ്യാറാക്കാൻ സാധിക്കും. അതിനായി ആദ്യം തന്നെ അര ലിറ്റർ പാലം ഒരു കപ്പ് വെള്ളവും അരക്കപ്പ് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ വാനില എസ്സൻസും ഒരു പത്തു രൂപ പാക്കറ്റിന്റെ പാൽപ്പൊടിയും ചേർത്ത് നല്ലതു പോലെ ഇളക്കണം. എസൻസ് ചേർക്കാൻ താല്പര്യമില്ല എന്നുണ്ടെങ്കിൽ അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്താലും മതി. അതിനുശേഷം ഇതിന് അടുപ്പത്തോട്ട് വെച്ച് ചെറിയ തീയിൽ ഇളക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ റവ ചേർക്കാം. റവ ഒരുപാട് കുറുകാൻ പാടില്ല. കുടിക്കാനുള്ള പരുവം ആയിരിക്കണം. അതിന് ശേഷം അരക്കപ്പ് അവൽ വറുത്തെടുക്കാം.

ഇതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അടിച്ചെടുക്കണം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനു ശേഷം ഇതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള ഫ്രൂട്ട്സ് ചേർക്കാം. കുറച്ച് നേന്ത്രപ്പഴം, ആപ്പിൾ, മുന്തിരിങ്ങ, അനാർ തുടങ്ങി ഇഷ്ടമുള്ള ഏത് ഫലവർഗങ്ങളും ചേർക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് കുതിർത്തുവെച്ച കസ്കസ് ചേർക്കാം. അര കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ കസ്കസ് ചേർത്താൽ അതാണ് കൃത്യമായ പരുവം. ഇതിന് ഒരു മണിക്കൂർ തണുക്കാനായി ഫ്രിഡ്ജിലേക്ക് മാറ്റാം. ഒരു മണിക്കൂറിന് ശേഷം ഇതിനെ സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റാം. ഒന്നുകിൽ ഈ ബൗളിൽ തന്നെ അവല് വറുത്തത് യോജിപ്പിക്കാം. അല്ലെങ്കിൽ ഗ്ലാസിൽ രണ്ട് സ്പൂൺ അവല് ചേർത്തതിനു ശേഷം അതിനു മുകളിലേക്ക് ഇത് ഒഴിച്ചു കൊടുക്കാം. വീട്ടിൽ വിരുന്ന് ഒക്കെ ഉള്ള സമയത്ത് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന അടിപൊളി ഡ്രിങ്ക് ആണ് ഇത്. വീഡിയോ കാണാം

Avil rava Summer Drink Recipe

Read Also : ചപ്പാത്തിക്കും നെയ്ച്ചോറിനും ഒപ്പം കഴിക്കാൻ ഇതാ ഒരു അടിപൊളി കോമ്പിനേഷൻ

Leave a Comment

Your email address will not be published. Required fields are marked *