Chicken Shawarma Recipe

നോമ്പ് തുറക്കാൻ കൊതിയൂറും രുചിയിൽ ബലൂൺ ഷവർമ

About Chicken Shawarma Recipe

ഇനി ഷവർമ കഴിക്കാൻ കടയിലേക്ക് പോകണ്ട… വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി മക്കൾക്ക് കൊടുക്കാം… ഇപ്പോൾ പലർക്കും ഷവർമ എന്ന കേൾക്കുമ്പോൾ തന്നെ പേടിയാണ്. എന്തെല്ലാം ന്യൂസ് ആണ് കേൾക്കുന്നത്. എന്നാൽ പല വീട്ടിലും മക്കൾ ഷവർമയ്ക്ക് വേണ്ടി വഴക്കാണ്. അപ്പോൾ പിന്നെ വീട്ടിൽ ഉണ്ടാക്കുന്നതല്ലേ നല്ലത്. അതാവുമ്പോൾ പേടിക്കാതെ മക്കൾക്ക് കൊടുക്കാമല്ലോ. പേര് പോലെ ഭീകരൻ ഒന്നുമല്ല നമ്മുടെ ബലൂൺ ഷവർമ.

Chicken Shawarma Recipe Ingredients

  • പാൽ -1/2 cup
  • പഞ്ചസാര -2 tsp
  • യീസ്റ്റ് -1/2 tsp
  • മൈദ -2 cups
  • വെള്ളം
  • ഉപ്പ്
  • ഓയിൽ -1-2 tsp
  • ചിക്കൻ -250 g
  • കുരുമുളക് പൊടി -1/2 tsp
  • സവാള -1
  • കാബേജ് -1 cup
  • തക്കാളി -1
  • പച്ചമുളക് -1
  • മല്ലിയില -1/4 cup
  • ഗാർലിക് സോസ് -1/2 cup or മയോനൈസ് -1/2 cup
Chicken Shawarma Recipe

How to make Chicken Shawarma Recipe

ഷവർമ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ബൗളിൽ അരക്കപ്പ് ചെറുചൂട പാലും രണ്ട് ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഈസ്റ്റും ചേർക്കുക. ഇതെല്ലാം യോജിപ്പിച്ചതിനുശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് ഒരു ബൗളിൽ രണ്ട് കപ്പ് മൈദയും ആവശ്യത്തിനൊപ്പം ഒന്ന് യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് ഈസ്റ്റ് ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കാം. അവസാനമായി കുറച്ച് എണ്ണയും കൂടി പുരട്ടി യോജിപ്പിച്ചതിനുശേഷം ഒന്നരമണിക്കൂർ മാറ്റിവയ്ക്കാം. അടുത്തതായി നമുക്ക് ഷവർമയുടെ ഫീലിംഗ്സ് തയ്യാറാക്കാം.

അതിനായി 250 ഗ്രാം ചിക്കൻ കുറച്ചു വെള്ളവും ഉപ്പും കുരുമുളക് ചതച്ചത് ചേർത്ത് വേവിച്ചെടുക്കാം. 15 മിനിറ്റ് വേവിച്ചതിനുശേഷം തണുക്കാൻ വയ്ക്കാം. ഇതിനെ എല്ല് മാറ്റി ചെറിയ കഷണങ്ങളായി നുള്ളിയെടുത്തതിനു ശേഷം ഇതിലേക്ക് ഒരു സവാള അരിഞ്ഞതും ഒരു കപ്പ് ക്യാബേജും മല്ലിയിലയും തക്കാളി അരിഞ്ഞതും അര ടീസ്പൂൺ ചില്ലി ഫ്ലേക്സും അല്പം ഗാർലിക് സോസും തഹിന പേസ്റ്റും ചേർത്ത് യോജിപ്പിക്കാം. ഗാർലിക് സോസിന് പകരം മായോനൈ സ് ഉപയോഗിക്കാവുന്നതാണ്. കഹീന പേസ്റ്റ് ചേർക്കണമെന്ന് നിർബന്ധമില്ല.

Chicken Shawarma Recipe

നേരത്തെ ഉരുളയാക്കി വെച്ചിരിക്കുന്ന മാവെടുത്ത് ബട്ടൂരയുടെ പരുവത്തിൽ ചെറിയ ഉരുളകളാക്കി എടുക്കണം. ഈ ഉരുളകളിൽ എള്ള് ചേർക്കാം. 8 ഉരുളകൾ കിട്ടും. ഇതിനെക്കുറിച്ച് കട്ടിക്ക് പരത്തിയതിനുശേഷം നാലായി മുറിച്ചതിനെ എണ്ണയിൽ വറുത്തുകോരി എടുക്കാം. അതിനുശേഷം ഇതിന് ഒരു അരികിൽ നിന്നും കീറിയിട്ട് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ്സ് നിറച്ചു കൊടുക്കാം. അവസാനമായി ടൊമാറ്റോ കെച്ചപ്പ് കൂടി ഒഴിച്ചു കൊടുത്താൽ നല്ല അടിപൊളി രുചിയിൽ ബലൂൺ ഷവർമ ഉണ്ടാക്കാം. വീട്ടിൽ ഉണ്ടാക്കിയത് ആയതുകൊണ്ട് മക്കൾക്ക് പേടിയില്ലാതെ കൊടുക്കുകയും ചെയ്യാം. വീഡിയോ

Read Also : തേങ്ങാപാൽ ഒഴിച്ച് നല്ല നാടൻ ചിക്കൻ കറി

Leave a Comment

Your email address will not be published. Required fields are marked *