About Chilli Potato Recipe
റസ്റ്റോറന്റിൽ വച്ച് കഴിച്ച പൊട്ടറ്റോ ചില്ലിയുടെ രുചി പാർസലിൽ കിട്ടുന്നില്ലേ? എന്നാൽ പിടിച്ചോ അതിനുള്ള പരിഹാരം…. ചില വിഭവങ്ങൾ ഒക്കെ റസ്റ്റോറന്റിൽ വച്ച് കഴിക്കുന്ന രുചി പിന്നെ വീട്ടിൽ കൊണ്ടു വന്ന് കഴിക്കുമ്പോൾ ഉണ്ടാവാറില്ല. നമ്മൾ എന്നെങ്കിലും കഴിച്ചാൽ രുചി ഓർമ്മയിൽ ആയിരിക്കും അത് ഓർഡർ ചെയ്യുന്നത്. അന്നത്തെ രുചി ഇന്നില്ലല്ലോ എന്ന് ഓർക്കാറില്ലേ. അത് വേറെ ഒന്നും കൊണ്ടല്ല. ചില വിഭവങ്ങൾ ചൂടോടെ തന്നെ കഴിക്കണം. അപ്പോൾ പിന്നെ എപ്പോഴും റസ്റ്റോറന്റിൽ പോകാൻ പറ്റുമോ എന്നല്ലേ ആലോചിക്കുന്നത്. എന്തിനാ റസ്റ്റോറന്റിൽ പോകുന്നത്? ഇത് വീട്ടിലും ഉണ്ടാക്കാൻ പറ്റുന്ന ഒന്നല്ലേ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പൊട്ടാറ്റോ ചില്ലി.
Chilli Potato Recipe Ingredients
- ഉരുളക്കിഴങ്ങ് – 2
- കോൺഫ്ലോർ – 3tbsp
- കാശ്മീരി മുളക്പൊടി – 1tsp
- ഓയിൽ – for deep frying
- ഇഞ്ചി – 1tsp
- വെളുത്തുള്ളി – 1tbsp
- സവാള -1/2 of 1
- കാപ്സികം – 1/4 of 1
- പച്ചമുളക് – 4
- വറ്റൽമുളക് – 4
- സോയ സോസ് – 2tbsp
- ചില്ലി സോസ് – 2tbsp
- ടൊമാറ്റോ കെച്ചപ് – 2tbsp
- വിനാഗിരി – 1tsp
- പഞ്ചസാര -1 1 / 2tsp
- സീസം ഓയിൽ – 1tsp
- കോൺ ഫ്ലോർ – 1 / 2tsp in 1 tbsp
- സ്പ്രിങ് ഒനിയൻ

How to make Chilli Potato Recipe
അതിനായി ആദ്യം തന്നെ രണ്ട് ഉരുളക്കിഴങ്ങ് നല്ലതുപോലെ കഴുകിയിട്ട് തൊലി കളഞ്ഞ് ഫ്രഞ്ച് ഫ്രൈസ് കട്ടിയുള്ള പരുവത്തിൽ അരിഞ്ഞെടുക്കണം. അതിനുശേഷം ഇതിനെ ഒരു 10 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലോറും ആവശ്യത്തിന് ഉപ്പും കാശ്മീരി മുളകുപൊടിയും യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്ക് വെള്ളം ഒഴിക്കരുത്. ഉരുളക്കിഴങ്ങ് അരിഞ്ഞത് വെള്ളത്തിൽ നിന്നും എടുത്തിട്ട് ഈ കൂട്ടിൽ മിക്സ് ചെയ്യണം.

അതിനുശേഷം നല്ല ചൂടുള്ള എണ്ണയിൽ വറുത്തു കോരി എടുക്കാം. ഇത് ഒരിക്കലും വെളിച്ചെണ്ണയിൽ ചെയ്യാൻ പാടില്ല. അതിനുശേഷം ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് അതിലേക്ക് ഒരു സ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും പകുതി സവാളയും ഒരു ക്യാപ്സിക്കത്തിന്റെ കാൽഭാഗവും 4 പച്ചമുളക് 4 വറ്റൽമുളകും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. സവാളയും ക്യാപ്സിക്കവും ക്യൂബ്സ് ആയിട്ട് അരിയണം. ഇതിന്റെ എല്ലാം പച്ചമണം മാറുകയെ വേണ്ട.

അതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും രണ്ട് ടേബിൾ സ്പൂൺ സോയാസോസും രണ്ട് ടേബിൾ സ്പൂൺ ചില്ലി സോസും ഒരു ടീസ്പൂൺ വിനാഗിരിയും ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേർക്കുക. ഇവ യോജിപ്പിച്ചതിനുശേഷം അര ടീസ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ അലിയിച്ചിട്ട് ഇതിലേക്ക് ഒഴിക്കണം. ഒപ്പം ആവശ്യത്തിന് വെള്ളവും. ഇതിലേക്ക് വേണം നമ്മൾ വറുത്തുവച്ചിരിക്കുന്ന കിഴങ്ങ് ചേർക്കാൻ. അവസാനമായി സ്പ്രിങ് ഒണിയൻ കൂടി വിതറി കൊടുത്താൽ ടൊമാറ്റോ ചില്ലി റെഡി. വീഡിയോ
Read Also : നാവിൽ വെള്ളമൂറും രുചിയിൽ അടിപൊളി മാങ്ങാ അച്ചാർ

