About Creamy Sabudana Recipe
സാധാരണയായി പായസം ഉണ്ടാക്കുമ്പോൾ അതിലേക്ക് ചേർക്കുന്ന ഒന്നാണ് ചൗവ്വരി. ഇത് പായസത്തിന് ഒരു പ്രത്യേക രുചിയും കൊഴുപ്പും നൽകും. ഈ ചൗവ്വരി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു മധുര പലഹാരം തയ്യാറാക്കാം.
Ingredients for Creamy Sabudana Recipe
- ചൗവ്വരി
- വെള്ളം
- പഞ്ചസാര
- ഉപ്പ്
- പാൽ

How to Make Creamy Sabudana Recipe
അതിനായി ആദ്യം തന്നെ രണ്ട് കപ്പ് ചൗവ്വരി നല്ലതുപോലെ കഴുകിയെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കണം. വെള്ളത്തിന്റെ അളവ് കൂടി പ്പോകാൻ പാടില്ല. ചവ്വരി വെള്ളത്തിൽ മുങ്ങി കിടക്കണമെങ്കിലും ചൗവ്വരിയെക്കാൾ കൂടുതൽ വെള്ളം ഉണ്ടാവാൻ പാടില്ല. ഇതിന് ഒരു അര മണിക്കൂർ മാറ്റി വയ്ക്കണം. അരമണിക്കൂർ കഴിഞ്ഞ് എടുക്കുമ്പോൾ ഇത് ഏകദേശം വെന്തിട്ടുണ്ടാവും. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി കുഴയ്ക്കണം. അതിനുശേഷം ഇതിന് ചെറിയ ഉരുളകളാക്കി എടുക്കണം.
ഒരു പാനിൽ മൂന്നരക്കപ്പ് പാൽ ചേർത്ത് തിളപ്പിക്കുക. ഈ പാല് നന്നായി തിളപ്പിച്ചതിനു ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകൾ ഈ പാലിലേക്ക് ഓരോന്നായി ഇട്ടു കൊടുക്കുക. ഇതിനെ അടച്ചു വെച്ച് ചെറിയ തീയിൽ വേവിക്കണം. ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് ഒട്ടിപ്പിടിക്കും. അതിനുശേഷം ഇതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കാം. ഇത് യോജിച്ച് വരണം സമയം കൊണ്ട് ഒരു ബൗളിൽ ഒരു ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ 1/2 കപ്പ് പാലിൽ യോജിപ്പിക്കുക. ഇതിനെ ആ പാലിലേക്ക് ചേർക്കണം. ഇങ്ങനെ ചെയ്യുന്നതോടെ അത് കുറച്ചും കൂടി കൊഴുക്കും. അവസാനമായി ഇതിലേക്ക് കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ചേർക്കാം. വായിൽ കപ്പലോടും രുചിയിൽ മധുര പലഹാരം തയ്യാർ. രസ്മലായി പോലെ മധുരമൂറുന്ന ഈ പലഹാരം നല്ല മൃദുവാണ്. വീഡിയോ കാണാം.
