Fish Tikka Masala

ചപ്പാത്തിക്കും നെയ്ച്ചോറിനും ഒപ്പം കഴിക്കാൻ ഇതാ ഒരു അടിപൊളി കോമ്പിനേഷൻ

About Fish Tikka Masala

ഭക്ഷണത്തിൽ വെറൈറ്റി ഉണ്ടാക്കി നോക്കാൻ മിക്കവർക്കും ഇഷ്ടമാണ്. സാധാരണ ഇറച്ചി ഒക്കെ കിട്ടുമ്പോഴാണ് പരീക്ഷണങ്ങൾ നടത്തുക. എന്നാൽ ഇത്തവണ മീനിലായാലോ പരീക്ഷണം. നല്ല അടിപൊളി രുചിയും മീൻ ടിക്ക ഉണ്ടാക്കി കൊടുത്താൽ ആരും വേണ്ട എന്ന് പറയില്ല എന്ന് മാത്രമല്ല ഈ ദിവസം ആരും മറക്കുകയും ഇല്ല. അത്രയ്ക്കും രുചികരമായ വിഭവമാണ് മീൻ ടിക്ക.

Fish Tikka Masala Ingredients

  • മീൻ
  • മുളക്പൊടി – 1 1/2 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – അര ടേബിൾ സ്പൂൺ
  • മഞ്ഞപ്പൊടി – രണ്ട് നുള്ള്
  • ഗരം മസാല – അര ടീസ്പൂൺ
  • ചാട്ട് മസാല – കാൽ ടീസ്പൂൺ
  • കസൂരി മേത്തി – അര ടേബിൾ സ്പൂൺ
  • ഇഞ്ചി
  • വെളുത്തുള്ളി
  • നാരങ്ങയുടെ നീര് – ഒരു ടേബിൾ സ്പൂൺ
  • സവാള
  • എണ്ണ
  • ഉപ്പ്
Fish Tikka Masala

How to make Fish Tikka Masala

ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ മീന് നല്ലതുപോലെ കഴുകി ചെറിയ കഷണങ്ങളായി മുറിക്കണം. നല്ല ദശയുള്ള മുള്ള് കുറവുള്ള മീൻ വേണം എടുക്കാൻ. ഏകദേശം അരക്കിലോ വരുന്ന മീനിനുള്ള അളവാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഒരു ബൗളിൽ ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും അര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും രണ്ട് നുള്ള് മഞ്ഞപ്പൊടിയും അര ടീസ്പൂൺ ഗരം മസാലയും കാൽ ടീസ്പൂൺ ചാട്ട് മസാലയും അര ടേബിൾ സ്പൂൺ കസൂരി മേത്തിയും ഒരു ടീസ്പൂൺ വീതം ഇഞ്ചി അരച്ചത്

Fish Tikka Masala

വെളുത്തുള്ളി അരച്ചത് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ എണ്ണയും നല്ലതുപോലെ കുഴയ്ക്കണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങയുടെ നീരും ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ പുരട്ടാം. ടിക്കയ്ക്ക് ഒരു സ്മോക്കി ഫ്ലേവർ ഉണ്ടാവാറുണ്ട്. അതിനായി ചാർക്കോൾ കത്തിച്ചത് ഒരു ചെറിയ പാത്രത്തിൽ ഇതിലേക്ക് വെച്ചതിനു ശേഷം 20 മിനിറ്റ് അടച്ചു വയ്ക്കാം. അതിനുശേഷം മീൻ കഷണങ്ങൾ വറുത്തെടുക്കാം. അതിനുശേഷം ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് ഒരു സവാളയും ഒന്നര സ്പൂൺ വീതം വെളുത്തുള്ളിയും ഇഞ്ചിയും വഴറ്റണം.

Fish Tikka Masala

ഇതിലേക്ക് 2 ടീസ്പൂൺ മുളകുപൊടിയും രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ ഗരം മസാലയും ചേർക്കാം. ഇതിന്റെ പച്ചമണം മാറിയതിനുശേഷം രണ്ട് തക്കാളി അരച്ചത് ചേർത്തു വഴറ്റാം. ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം കാഷ്യൂനട്ട് അരച്ചതും ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും കസൂരി മേത്തിയും ഉപ്പും ഒരു ടീസ്പൂൺ ബട്ടർ ഇട്ടുകൊടുക്കാം. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർത്ത് നല്ലപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ രുചികരമായ ഫിഷ് ടിക്ക തയ്യാർ. വീഡിയോ

Read Also : ഇനി മീൻ വറുക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ… അസാധ്യ രുചി

Leave a Comment

Your email address will not be published. Required fields are marked *