About Fruit Salad Recipe
രാത്രി ഈ ഒരു കപ്പ് ഫ്രൂട്ട് സലാഡ് കഴിച്ചാൽ മതി… ഈ വേനൽചൂടിലും നേരം പുലരുവോളം സുഖമായി ഉറങ്ങാം… വേനൽക്കാലം വരുന്നത് അറിയിച്ചുകൊണ്ട് നമ്മുടെ നാട്ടിൽ ചൂട് അധികരിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾതന്നെ പലരും വയറു തണുപ്പിക്കാനുള്ള ഭക്ഷണം അന്വേഷിച്ചും തുടങ്ങിയിട്ടുണ്ട്. ഈ വേനൽചൂടിൽ മനസ്സും വയറും കുളിപ്പിക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഫ്രൂട്ട് സലാഡ്. കുറച്ച് ഫ്രഷ് ഫ്രൂട്ട്സ് ഉണ്ടെങ്കിൽ ഇത് എളുപ്പം തയ്യാറാക്കാൻ സാധിക്കും.
Fruit Salad Recipe Ingredients
- ആപ്പിൾ
- മാങ്ങ
- പഴം
- മുന്തിരി
- ആപ്രിക്കോട്ട്
- ഡ്രൈ ഫ്രൂട്സ്
- നട്സ്
- ചെറുനാരങ്ങാ തൊലി
- പുതിനയില
- പാൽ
- കറുവപ്പട്ട
- കസ്കസ്
- ചിയാസീഡ്
- തേൻ

How to make Fruit Salad Recipe
അതിനായി ആദ്യം തന്നെ രണ്ട് കപ്പ് ഫ്രൂട്ട്സ് എടുക്കുക. ആപ്പിൾ, മാങ്ങ, പഴം, മുന്തിരി, ആപ്രിക്കോട്ട് തുടങ്ങി നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഫ്രൂട്ട്സും എടുക്കാം. വേണമെങ്കിൽ നട്സും ഡ്രൈ ഫ്രൂട്ട്സും ഒക്കെ ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ചെറിയ കഷ്ണങ്ങളായി അരിയുക. ഇതിലേക്ക് ചെറുനാരങ്ങയുടെ തൊലി ചെത്തിയതും കൂടെ ചേർക്കാം. തൊലി ചെത്തുമ്പോൾ വെള്ള ഭാഗം വീഴാതെ സൂക്ഷിക്കണം.

നാരങ്ങയുടെ തൊലിയിലെ വെള്ള ഭാഗം കൈപ്പേറിയതാണ്. ഇതോടൊപ്പം കുറച്ച് പുതിനയിലയും കൂടി ചേർക്കാവുന്നതാണ് അടുത്തതായി മറ്റൊരു പാത്രത്തിൽ ഒരു കപ്പ് പാൽ എടുക്കുക. പശുവിൻ പാല് തന്നെ വേണമെന്ന് നിർബന്ധമില്ല. തേങ്ങാപ്പാലും ഉപയോഗിക്കാവുന്നതാണ്. ഇതിലേക്ക് കാൽ ടീസ്പൂൺ കറുവാപ്പട്ട പൊടിച്ചത് ചേർക്കാം. ഒപ്പം 10 മിനിറ്റ് വെള്ളത്തിൽ കുതിർത്ത കസ്കസ് അല്ലെങ്കിൽ ചിയാ സീഡ്‌സും ചേർക്കാവുന്നതാണ്.

ഈ ഫ്രൂട്ട് സലാഡിൽ പഞ്ചസാരയോ മിൽക്ക് മെയ്ഡോ ചേർക്കുന്നില്ല. മധുരത്തിനായി രണ്ട് ടേബിൾ സ്പൂൺ തേൻ ആണ് ചേർക്കുന്നത്. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഫ്രൂട്ട്സിനെ രണ്ട് ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ഈ പാലിന്റെ കൂട്ട് ഒഴിക്കാം. നല്ല രുചികരവും പോഷക ഗുണങ്ങളും ഉള്ള ഫ്രൂട്ട് സലാഡ് തയ്യാർ. ഡയറ്റ് ഒക്കെ ചെയ്യുന്നവർക്ക് വൈകുന്നേരം 7 മണിക്ക് കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണിത്. വീഡിയോ
Read Also : ബിരിയാണിക്കൊപ്പം എരിവും പുളിയും മധുരവും എല്ലാം ചേർന്ന കിടിലൻ ഈന്തപ്പഴം അച്ചാർ

