About Healthy Breakfast
എന്ത് ഭക്ഷണമാണ് ഉണ്ടാക്കുക എന്ന ചോദ്യം അന്നും ഇന്നും എന്നും വീട്ടമ്മമാരെ അലട്ടുന്ന ഒന്നാണ്. രാവിലെ എന്ത് ഉണ്ടാക്കി കൊടുത്താലും മക്കളുടെ മുഖം ചുളിയും. അത് കൊണ്ട് തന്നെ വെറൈറ്റിക്ക് വേണ്ടിയുള്ള തിരച്ചിൽ നിന്നാണ് ഈ അവധിക്കാലത്ത് അമ്മമാർ. അങ്ങനെയുള്ള ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.
Ingredients for Healthy Breakfast
- ചെറുപയർ – 1/ 2 cup
- ചവ്വരി – 1/4 cup
- കടുക്
- എണ്ണ
- സവാള
- ക്യാരറ്റ്
- ക്യാപ്സിക്കം
- ഉപ്പ്
- മല്ലിയില

How to Make Healthy Breakfast
അതിനായി ആദ്യം തന്നെ അരക്കപ്പ് ചെറുപയർ വെള്ളത്തിൽ അഞ്ച് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. മറ്റൊരു ബൗളിൽ കാൽ കപ്പ് ചവ്വരി കാൽ കപ്പ് വെള്ളത്തിൽ നാല് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഇത് രണ്ടും കുതിർത്തതിന് ശേഷം ചെറുപയർ രണ്ട് സ്പൂൺ ചവ്വരി ചേർക്കുക. ഇതിന് നല്ലതുപോലെ അരച്ചെടുക്കണം.
ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് അതിലേക്ക് അര ടീസ്പൂൺ കടുക് പൊട്ടിക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ജീരകവും അര ടീസ്പൂൺ ഉലുവയും കറിവേപ്പിലയും ഒരു ചെറിയ കഷണം ഇഞ്ചിയും ഒരു പച്ചമുളകും ചേർത്ത് വഴറ്റണം. ഇതിലേക്ക് ഒരു സവാള പൊടിപൊടിയായി അരിഞ്ഞതും രണ്ട് ടേബിൾ സ്പൂൺ വീതം ക്യാരറ്റും ക്യാപ്സിക്കവും ചേർത്ത് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇത് നല്ലതുപോലെ വഴറ്റിയതിനുശേഷം മല്ലിയില പൊടിപൊടിയായി അരിഞ്ഞത് ചേർക്കണം.

നേരത്തെ അരച്ചു വച്ചിരിക്കുന്ന മാവിലേക്ക് ഇത് ചേർക്കാം. ഇതോടൊപ്പം കാൽ കപ്പ് ഗോതമ്പ് പൊടിയും ഉപ്പും നേരത്തെ മാറ്റിവെച്ചിരിക്കുന്ന ചവ്വരിയും കൂടി ചേർക്കാം. ഇതെല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം കുറച്ച് വെള്ളം കൂടി ചേർക്കാവുന്നതാണ്.
ദോശക്കല്ല് ചൂടായതിനു ശേഷം ഇതിൽ നിന്നും കുറേശ്ശെ മാവ് ഒഴിച്ച് ദോശ പോലെ ചുട്ടെടുക്കാം. ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കണം എന്ന് മാത്രം. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നല്ല ആരോഗ്യകരമായ ഭക്ഷണമാണ് ഇത്. സ്കൂൾ തുറക്കുമ്പോൾ മക്കൾക്ക് കഴിക്കാൻ കൊടുത്തു വിടാനും പറ്റിയ ഒരു വിഭവമാണ് ഇത്.
വീഡിയോ കാണാം.


