About Healthy Makhana Snack Recipe
വയറും നിറയും ശരീരഭാരവും കുറയും… ഇടയ്ക്കിടെ എന്തെങ്കിലും ഒക്കെ കൊറിക്കുന്ന സ്വഭാവം നമുക്കെല്ലാവർക്കും ഉണ്ട്. ടിവി കാണുന്നതിനിടയിലും ജോലി ചെയ്യുന്നതിനിടയിലും എന്തെങ്കിലും ഒന്ന് കൊറിക്കാൻ കിട്ടിയാൽ അതൊരു രസമാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരഭാരം വർദ്ധിക്കും എന്നല്ലാതെ പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. എന്നാൽ താമര വിത്ത് കൊണ്ടുള്ള ഈ ഒരു മസാല തയ്യാറാക്കിയാൽ വയറും നിറയും മനസ്സും നിറയും. ശരീരഭാരം ഒട്ട് കൂടുകയുമില്ല.
Healthy Makhana Snack Recipe Ingredients
- താമര വിത്ത് – രണ്ട് കപ്പ്
- നെയ്യ്
- കറിവേപ്പില
- പഞ്ചസാര – 1/8 ടീസ്പൂൺ
- മഞ്ഞൾപൊടി – കാൽ ടീസ്പൂണിന്റെ പകുതി
- മുളക്പൊടി – കാൽ ടീസ്പൂൺ
- ഗരംമസാല
- കുരുമുളക്പൊടി

How to make Healthy Makhana Snack Recipe
താമര വിത്തിൽ ധാരാളം പോഷകഗുണങ്ങൾ ഉണ്ട്. ബ്ലഡ് പ്രഷർ കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും ചർമ്മ സംരക്ഷണത്തിനും എല്ലാം ഉത്തമമാണ് താമര വിത്ത്. ഇപ്പോൾ മിക്കവാറും എല്ലാ സൂപ്പർമാർക്കറ്റിലും താമര വിത്ത് വാങ്ങിക്കാൻ കിട്ടും. ഇതിൽ നിന്നും രണ്ട് കപ്പ് താമര വിത്ത് എടുത്ത് വറുത്തെടുക്കണം. അതിനുശേഷം ഒരു പാത്രത്തിൽ നെയ്യ് ചേർക്കുക. അതിലേക്ക് അല്പം കറിവേപ്പിലയും.

ഇതിലേക്ക് വേണം നമ്മൾ എടുത്ത് വച്ചിരിക്കുന്ന രണ്ട് കപ്പ് താമര വിത്ത് ചേർക്കാൻ. മീഡിയം തീയിൽ 6 തൊട്ട് 8 മിനിറ്റ് വരെ വറുക്കണം. ഇതിൽ ഒരെണ്ണം കയ്യിലെടുത്ത് ഒന്ന് അമർത്തി നോക്കിയാൽ മതി. വിത്ത് പൊട്ടിപ്പൊളിഞ്ഞ വന്നാൽ പാകമായി എന്ന് മനസ്സിലാക്കാം. ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും 1/8 ടീസ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂണിന്റെ പകുതി മഞ്ഞൾപൊടിയും കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ചേർക്കാം.

കുറച്ചും കൂടെ എരിവ് വേണമെങ്കിൽ കുരുമുളകുപൊടിയും ചേർക്കാവുന്നതാണ്. ഗരം മസാല ഇടാൻ താല്പര്യമുള്ളവർക്ക് അതും ചേർക്കാം. ഇതെല്ലാം കൂടെ നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ താമര വിത്ത് മസാല തയ്യാർ. വായു കടക്കാത്ത പാത്രത്തിൽ അടച്ചു വെച്ചാൽ ഒരാഴ്ചയോളം ഇത് കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. പോഷകഗുണങ്ങൾ ഏറെയുള്ളതു കൊണ്ട് ഇത് കഴിക്കുന്നതിൽ ദോഷങ്ങളും ഇല്ല. വീഡിയോ
Read Also : റസ്റ്റോറന്റ് രുചിയിൽ അടിപൊളി പൊട്ടറ്റോ ചില്ലി

