About Jackfruit Snack
ഉണ്ണിയപ്പം ഇഷ്ടമല്ലാത്തവർ ആരാണുള്ളത് അല്ലേ. ചിലർ അരിപ്പൊടി ഉപയോഗിച്ച് ചെലവ് ഗോതമ്പ് മാവ് ഉപയോഗിച്ചും എല്ലാം ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ട്. കുറച്ച് പഴം ഉണ്ടെങ്കിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന വിഭവമാണ് ഉണ്ണിയപ്പം. എന്നാൽ ചക്കച്ചുള ഉപയോഗിച്ചും ഉണ്ണിയപ്പം ഉണ്ടാക്കാം എന്ന് എത്രപേർക്ക് അറിയാം.
Ingredients for Jackfruit Snack
- ചക്ക
- പച്ചരി
- ജീരകം
- ഏലക്ക
- ശർക്കര
- തേങ്ങാക്കൊത്ത്
- നെയ്യ്

How to make Jackfruit Snack
വളരെ രുചികരമാണ് ചക്ക ഉപയോഗിച്ചുള്ള ഉണ്ണിയപ്പത്തിന്. 10 പഴുത്ത ചക്കച്ചുള ഉണ്ടെങ്കിൽ തന്നെ വീട്ടിൽ എല്ലാവർക്കും വയറു നിറയെ ഉണ്ണിയപ്പം കിട്ടും. അതിനായി ആദ്യം 10 ചക്കച്ചുള എടുത്ത് അതിൽ നിന്നും കുരുവും പാടയും നീക്കം ചെയ്യുക. അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കണം. അതുപോലെതന്നെ ഒരു കപ്പ് പച്ചരി നാലുമണിക്ക് വെള്ളത്തിൽ കുതിർത്തത് എടുക്കണം. ഈ അരിയുടെ വെള്ളം വാർന്നതിന് ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കണം. നല്ലതുപോലെ പൊടിയണ്ട തരിതരി ഉണ്ടാവുന്നതാണ് നല്ലത്. പച്ചരി പൊടിക്കുന്ന കൂട്ടത്തിൽ കാൽ ടീസ്പൂൺ ജീരകവും മൂന്ന് ഏലക്കയും കൂടി ചേർക്കണം. ഇതോടൊപ്പം കാൽകപ്പ് വെള്ളത്തിൽ അലിയിച്ച ശർക്കരയും തയ്യാറാക്കി വയ്ക്കണം.
ഇതിലേയ്ക്ക് നെയ്യും നെയിൽ വറുത്ത തേങ്ങാക്കൊത്തും എള്ളും ചേർത്താൽ രുചി കൂടും. ഒരു വലിയ പാത്രത്തിൽ അരി പൊടിച്ചതും ചക്ക അരച്ചതും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ശർക്കരപ്പാനിയും കൂടെ ചേർക്കണം. ഈ ഉണ്ണിയപ്പത്തിന്റെ മറ്റൊരു പ്രത്യേകത ഇതിൽ ബേക്കിംഗ് സോഡ ചേർക്കണ്ട എന്നതാണ്. സാധാരണ ബേക്കിംഗ് സോഡ ചേർത്താലാണ് ഉണ്ണിയപ്പം പൊങ്ങി വരിക. എന്നാൽ ചക്ക ഉപയോഗിച്ചുള്ള ഉണ്ണിയപ്പത്തിന് അതിന്റെ ആവശ്യമില്ല. ഇതെല്ലാം ചേർത്ത് നല്ലപോലെ യോജിപ്പിച്ചതിനു ശേഷം മാറ്റി വയ്ക്കേണ്ട കാര്യമില്ല.
ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയതിനുശേഷം മാവ് കുറേശ്ശെ ഒഴിച്ചു കൊടുക്കണം. നാവ് പൊങ്ങിവരും എന്നതുകൊണ്ട് കുറേശ്ശെ മാത്രം മാവ് ഒഴിക്കുക. കുറഞ്ഞതിയിൽ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുത്താൽ നല്ല മൊരിഞ്ഞ രുചികരമായ ഉണ്ണിയപ്പം തയ്യാർ.ചെറുപഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന പുണ്യപത്തേക്കാൾ ഏറെ രുചികരമാണ് ചക്ക ഉപയോഗിച്ചുള്ള ഉണ്ണിയപ്പം. ബേക്കിംഗ് സോഡ ഒന്നും ചേർത്തിട്ടില്ലാത്തതുകൊണ്ട് തന്നെ പ്രത്യേകിച്ച് പ്രശ്നങ്ങളും ഉണ്ടാവില്ല. വീഡിയോ കാണാം.


