About Kadala Curry Kerala Traditional Recipe
വെള്ളക്കടല കൊണ്ടുള്ള കറി ഉണ്ടാക്കിയാൽ രാവിലെ ബ്രേക്ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിനും എല്ലാം കറിയായി. അതുകൊണ്ട് തന്നെ മിക്ക വീട്ടമ്മമാരും ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്ന ഒരു കറിയാണ്. സാധാരണയായി വറുത്തരച്ച് ആണ് മിക്കവാറും എല്ലാവരും കറി ഉണ്ടാക്കുക. പിന്നെ ഉണ്ടാക്കുന്നത് ചനാ മസാലയാണ്. എന്നാൽ ഇതിൽ നിന്നും വേറിട്ടുള്ള ഒരു വെള്ളക്കടല കറിയാണ് ഇവിടെയുള്ളത്.
Kadala Curry Kerala Traditional Recipe Ingredients
- വെള്ളക്കടല – ഒരു കപ്പ്
- മഞ്ഞൾപൊടി
- പട്ട
- ഗ്രാമ്പു
- ഏലയ്ക്ക
- പെരുംജീരകം
- ജീരകം
- ഇഞ്ചി
- വെളുത്തുള്ളി
- സവാള
- അണ്ടിപ്പരിപ്പ്
- തക്കാളി
- പൊട്ടുകടല
- പിരിയാൻ മുളക്
- കറിവേപ്പില
- ബേ ലീഫ്
- മുളക്പൊടി
- മല്ലിപൊടി
- ചിക്കൻമസാല
- തേങ്ങാപാൽ
- മല്ലിയില
- വെളിച്ചെണ്ണ
- ഉപ്പ്

About Kadala Curry Kerala Traditional Recipe
അതിനായി ആദ്യം തന്നെ ഒരു കപ്പ് വെള്ളക്കടല കഴുകി കുതിർക്കാൻ വയ്ക്കുക. ഒരു 8 മണിക്കൂർ എങ്കിലും കുതിർക്കണം. അതിനുശേഷം രണ്ടര കപ്പ് വെള്ളവും ഉപ്പും കാൽ സ്പൂൺ മഞ്ഞപ്പൊടിയും അര സ്പൂൺ ഗരം മസാലയും ചേർത്ത് കുക്കറിൽ മൂന്ന് തൊട്ട് നാല് വിസിൽ വരുന്നത് വരെ വേവിക്കണം. ഒരു പാനൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് പട്ട, ഗ്രാമ്പു, ഏലയ്ക്ക പെരുംജീരകം, ജീരകം എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കൂടെ ചേർത്ത് വഴറ്റണം.

രണ്ട് സവാള ചെറുതായി അരിഞ്ഞത് ഉപ്പും ചേർത്ത് വഴറ്റിയതിനു ശേഷം പത്തോ പന്ത്രണ്ടോ അണ്ടിപ്പരിപ്പ് ചേർക്കണം. ഇതിനു പകരമായി രണ്ട് സ്പൂണ് പൊട്ടുകടല ചേർക്കാവുന്നതാണ്. അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് ഒരു പഴുത്ത തക്കാളി ചെറുതായി അരിഞ്ഞതാണ്. ഇതിലേക്ക് ഒരു പിരിയാൻ മുളകും കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം അരച്ചെടുക്കാം. അടുത്തതായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം രണ്ട് ബേ ലീഫ് ഇട്ടു കൊടുക്കാവുന്നതാണ്.

നമ്മൾ നേരത്തെ അരച്ചു വച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. അതോടൊപ്പം അല്പം മുളകുപൊടിയും മല്ലിപ്പൊടിയും ചിക്കൻ മസാലയും ചേർക്കാം. ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ച് ചൂടാക്കിയതിനുശേഷം വേവിച്ചു വച്ചിരിക്കുന്ന കടല വെള്ളത്തോടു കൂടി തന്നെ ചേർക്കാം. ഇതിന് കുറച്ചുനേരം അടച്ചുവച്ച് വേവിച്ചതിനുശേഷം കാൽ കപ്പ് കൊഴുത്ത തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. അവസാനമായി മല്ലിയില കൂടി ചേർത്താൽ നല്ല അടിപൊളി വെള്ളക്കടല കറി. ഈയൊരു കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം. വീഡിയോ
Read Also : രണ്ട് ബീറ്റ്റൂട്ട് മാത്രം മതി എളുപ്പത്തിൽ ഒരടിപൊളി ഹൽവ

