About Kerala style Coconut Chammanthi
ദോശയും ഇഡലിയും ഒക്കെ ഉണ്ടാക്കുമ്പോൾ സാമ്പാറിന്റെ കൂട്ടത്തിൽ ഒരല്പം ചമ്മന്തിയും കൂടി ഉണ്ടെങ്കിൽ അതിന്റെ രുചി വേറെ തന്നെയാണ്. അതിനുവേണ്ടി ഉണ്ടാക്കാൻ പറ്റുന്ന നല്ല അടിപൊളി തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ കൊടുത്തിട്ടുള്ളത്.
Ingredients for Kerala style Coconut Chammanthi
- തേങ്ങ
- ചെറിയ ഉള്ളി
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില

How to Make Kerala style Coconut Chammanthi
ഈ ചമ്മന്തി ഉണ്ടാക്കാനായി ഒരു തുള്ളി വെള്ളം പോലും ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് തയ്യാറാക്കാനായി ആദ്യം ഒരു തേങ്ങ ചിരകി എടുക്കുക. ഇതിന്റെ ഒപ്പം ചേർക്കാനായി ഒരു പതിനഞ്ച് ചെറിയ ഉള്ളി തൊലി കളഞ്ഞ് രണ്ടായി കീറി എടുക്കണം. അതോടൊപ്പം ഒരിഞ്ച് നീളത്തിലുള്ള ഇഞ്ചി ചെറുതായി അരിഞ്ഞതും 8 പച്ചമുളകും രണ്ട് തണ്ട് കറിവേപ്പിലയും ഇതിലേക്ക് ചേർക്കുക. ഇതിലേക്ക് മുളകുപൊടി ചേർക്കുന്നില്ല. അതു കൊണ്ടു തന്നെ കൂടുതൽ പച്ചമുളക് ചേർക്കേണ്ടതാണ്. എന്നാൽ മാത്രമേ ആവശ്യത്തിന് എരിവ് ഉണ്ടാവുകയുള്ളൂ.
ഇവയെല്ലാം കൂടി ആദ്യം മിക്സിയുടെ ജാറിലേക്ക് ഇട്ട് ചതച്ചെടുക്കണം. അതിനുശേഷം മാത്രമേ ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേർക്കാൻ പാടുള്ളൂ. തേങ്ങയും കൂടി ചേർത്തതിന് ശേഷം നന്നായിട്ട് അരച്ചെടുക്കാം. ഇങ്ങനെ അരയ്ക്കുമ്പോൾ ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർക്കണം. ഇങ്ങനെ ചമ്മന്തി ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കേണ്ടതില്ല. മിക്സിയിൽ നല്ലതുപോലെ അരച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് കൈ കൊണ്ട് നല്ലതു പോലെ ഞെരടി ഉരുട്ടി എടുക്കണം. അപ്പോഴാണ് ഈ ചമ്മന്തിയുടെ രുചി കൂടുക.
വെള്ളം ചേർത്തിട്ടില്ലാത്തത് കൊണ്ടു തന്നെ നല്ലതു പോലെ ഉരുട്ടിയെടുക്കാൻ കഴിയും. കഞ്ഞിക്കൊപ്പം കഴിക്കാൻ ഉണ്ടാക്കുന്ന ചമ്മന്തിയുടെ അതേ പരുവമാണ് ഈ ചമ്മന്തിയുടേത്. ദോശക്കൊപ്പം സാമ്പാർ ഇല്ലെങ്കിൽ പോലും ഈയൊരു ചമ്മന്തി ഉണ്ടെങ്കിൽ എത്ര ദോശ വേണമെങ്കിലും കഴിക്കാം. വീഡിയോ കാണാം.
