About Kerala Style Mango Pickle Recipe
ചിലർക്കെങ്കിലും ഒരല്പം അച്ചാർ ഉണ്ടെങ്കിൽ മാത്രമേ ചോറ് ഉണ്ണാൻ കഴിയുകയുള്ളൂ. അതിപ്പോൾ എത്ര കൂട്ടം കറി ഉണ്ടെങ്കിലും ഈ ഒരു കാര്യം അവർക്കെല്ലാം നിർബന്ധമാണ്. അങ്ങനെയുള്ള വീടുകളിൽ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന കടുമാങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ പറയാൻ പോകുന്നത്.
Ingredients for Kerala Style Mango Pickle Recipe
- പച്ച മാങ്ങ -6 (750 g)
- ഉപ്പ് -3 tbsp
- എണ്ണ -1/2 cup
- കടുക് -1 tsp
- വെളുത്തുള്ളി -2 tbsp
- മുളകുപൊടി -5 tbsp
- ഉലുവ -1 tsp
- വിനാഗിരി -3 tbsp

How to Make Kerala Style Mango Pickle Recipe
ഈ അച്ചാർ ഉണ്ടാക്കാനായി മുക്കാൽ കിലോ മാങ്ങ എടുത്തിട്ടുണ്ട്. അധികം മൂക്കാത്ത കടുമാങ്ങയാണ് എടുക്കേണ്ടത്. ഈ മാങ്ങയെ ചെറിയ കഷണങ്ങളായി അരിഞ്ഞതിനുശേഷം മൂന്ന് ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് അടച്ചു വയ്ക്കുക. അരമണിക്കൂർ കഴിയുമ്പോഴത്തേനും ഇതിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ടാകും.
രു ചീനച്ചട്ടിയിൽ അരക്കപ്പ് നല്ലെണ്ണ ചേർക്കുക. ഈ എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് അര സ്പൂൺ കടുക് പൊട്ടിക്കണം. അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റണം. അതിനുശേഷം തീ അണയ്ക്കുക. തീ അടച്ചതിനു ശേഷം ഇതിലേക്ക് അഞ്ച് ടേബിൾ സ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ വറുത്ത് പൊടിച്ച ഉലുവയും ഒന്നര ടീസ്പൂൺ വറുത്ത് പൊടിച്ച കടുകും ഒരു ടീസ്പൂൺ കായപ്പൊടിയും ചേർക്കുക.
കടുക് പൊടിക്കുമ്പോൾ അത് ചെറുതായി ഒന്ന് ചൂടാക്കിയിട്ട് ഒന്ന് ചതച്ചെടുത്താൽ മതി. തീരെ പൊടിയണമെന്നില്ല. എണ്ണയുടെ ചൂടിൽ തന്നെ പൊടികളുടെ പച്ചമണം മാറും. അതിനുശേഷം തീ കത്തിച്ചിട്ട് ഇതിലേക്ക് വിനാഗിരി ഒഴിക്കണം. മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി എങ്കിലും വേണ്ടി വരും. ഇവയെല്ലാം നല്ലതുപോലെ യോജിപ്പിച്ചതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന മാങ്ങ കഷ്ണങ്ങൾ ചേർക്കുക. രുചിയൂറും മാങ്ങ അച്ചാർ തയ്യാർ. ഇതിൽ നിന്നും ഒരു സ്പൂൺ മതി വയറു നിറയെ ചോറുണ്ണാൻ. വീഡിയോ കാണാം.


