About Pineapple Pulissery Kerala Style
സദ്യയിലെ രാജാവ് പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയുമോ? ഇല്ലെങ്കിൽ വലിയ നഷ്ടമായി പോവും… സാധാരണ സദ്യകൾക്ക് പോകുമ്പോൾ എത്ര കറി ഉണ്ടെങ്കിലും എല്ലാവരും ആദ്യം കൈവയ്ക്കുന്ന ഒന്നാണ് പൈനാപ്പിൾ പുളിശ്ശേരി. ഈ പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞാൽ അത് വലിയ നാണക്കേടായി പോകും. അത്രയ്ക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഇത്.
Pineapple Pulissery Kerala Style Ingredients
- പൈനാപ്പിൾ
- പച്ചമുളക് – 4
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- ശർക്കര / പഞ്ചസാര
- തൈര്
- തേങ്ങാ – കാൽ കപ്പ്
- ജീരകം – കാൽ ടീസ്പൂൺ
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- കറിവേപ്പില
- മുളക്പൊടി
- ഉപ്പ്

How to make Pineapple Pulissery Kerala Style
അതിനായി ആദ്യം ഒരു പൈനാപ്പിളിന്റെ കാൽ ഭാഗം എടുക്കണം. ഇതിന് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം അതിന്റെ കാൽഭാഗം മാറ്റി വെക്കണം. ഇതിന് മിക്സിയുടെ ജാറിലിട്ട് അരച്ചെടുത്താൽ പുളിശ്ശേരിക്ക് നല്ല കൊഴുപ്പും ഫ്ലേവറും കിട്ടും. ബാക്കി പൈനാപ്പിൾ കഷ്ണങ്ങൾ ഒരു ചീനച്ചട്ടിയിലേക്ക് മാറ്റാം. അതോടൊപ്പം 4 പച്ചമുളക് രണ്ടാക്കി കീറിയിട്ടതും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ ഉപ്പും ചേർക്കണം.

ഇതിലേക്ക് ഒന്നേകാൽ കപ്പ് വെള്ളം കൂടി ഒഴിച്ചിട്ട് അടച്ചു വെച്ച് വേവിക്കണം. ഏകദേശം 5 മിനിറ്റോളം കഴിയുമ്പോൾ ഇതിലേക്ക് അരപ്പ് ചേർക്കാം. അതോടൊപ്പം തന്നെ ഇതിലേക്ക് ചെറിയ രണ്ട് കഷണം ശർക്കരയോ പഞ്ചസാരയോ ചേർക്കണം. തൈരിന്റെ പുളി അനുസരിച്ച് വേണം മധുരം തീരുമാനിക്കാൻ. പുളി കുറവാണെങ്കിൽ മധുരത്തിന്റെ അളവ് കുറയ്ക്കണം. പൈനാപ്പിൾ ഏകദേശം വെന്ത് വരുമ്പോഴേക്കും തേങ്ങയുടെ അരപ്പ് ചേർക്കാം.

അതിനായി കാൽ കപ്പ് തേങ്ങയും കാൽ ടീസ്പൂൺ ജീരകവും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും അൽപ്പം വെള്ളം ചേർത്ത് അരച്ചെടുക്കാവുന്നതാണ്. ഇതും കൂടി ചേർത്ത് വെന്തു കഴിയുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യണം. ഇതിന്റെ തണുപ്പ് കുറഞ്ഞതിനു ശേഷം മാത്രം ഇതിലേക്ക് 500 മില്ലി തൈര് ഒഴിക്കാം. ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് അതിനുശേഷം ചെറിയ തീയിൽ ചൂടാക്കി എടുക്കാം. തൈര് ചേർത്തതിനുശേഷം കറി തിളയ്ക്കാൻ അനുവദിക്കരുത്. അവസാനമായി വെളിച്ചെണ്ണയിൽ കടുകും ഉലുവയും പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും മുളകുപൊടിയും ചേർത്ത് താളിക്കാം. വീഡിയോ
Read Also : കിഴങ്ങ് വാങ്ങുമ്പോൾ ഇനി മുതൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ

