About Potato recipe Kerala style
എന്നും ചപ്പാത്തിക്ക് ഇതാണോ കറി എന്ന ചോദ്യം കേട്ട് മടുത്തോ? എന്നാൽ പോയി കുറച്ച് പാലക്ക് ചീര വാങ്ങിച്ചു കൊണ്ട് വരൂ… ഇപ്പോൾ മിക്കവാറും എല്ലാവരുടെയും വീടുകളിൽ രാത്രി ചപ്പാത്തിയാണ് ഭക്ഷണം. അരി ആഹാരങ്ങൾ കുറയ്ക്കാനുള്ള ശ്രമത്തിലാണല്ലോ എല്ലാവരും. ഈ ചപ്പാത്തിക്ക് മാറി മാറി കറികൾ ഉണ്ടാക്കുന്നത് ഇപ്പോൾ മിക്ക വീട്ടമ്മമാർക്കും വലിയ തലവേദന ആയിരിക്കുകയാണ്. എന്നും എണ്ണം എന്ത് കറി ഉണ്ടാക്കാനാണ്. വീട്ടുകാർക്ക് മാറിമാറി ആണെങ്കിൽ പോലും ഈ കറികൾ എല്ലാം കഴിച്ച് മടുത്തിട്ടുണ്ട്.
Potato recipe Kerala style Ingredients
- ഉരുളക്കിഴങ്ങ്
- പാലക്ക് ചീര
- ജീരകം
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- തക്കാളി
- മല്ലിപൊടി
- മഞ്ഞൾപൊടി
- മുളക്പൊടി
- ഗരംമസാല
- തൈര്
- ഉപ്പ്

How to make Potato recipe
അപ്പോൾ ഇന്ന് ചപ്പാത്തി ഉണ്ടാക്കുമ്പോൾ നമുക്ക് കറി ഒന്ന് മാറ്റിപ്പിടിച്ചാലോ. അതിനായി കുറച്ച് പാലക്ക് ചീര കരുതി വയ്ക്കണം. ആദ്യം തന്നെ അരക്കിലോ കിഴങ്ങ് കഴുകി ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കാം. ഒരു കടായിയിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് അതിലേക്ക് അര ടീസ്പൂൺ ജീരകം പൊട്ടിക്കാം. ഇതിലേക്ക് അല്പം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റണം.

അതിനുശേഷം രണ്ട് തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞത് ഇട്ടുകൊടുക്കാം. ഇത് നല്ലതുപോലെ വഴറ്റിയതിനുശേഷം അര ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് വഴറ്റാം. ഇതിലേക്ക് നേരത്തെ അരിഞ്ഞു വച്ചിരിക്കുന്ന കിഴങ്ങ് ചേർത്ത് രണ്ട് മിനിറ്റ് വറക്കാം. രണ്ട് മിനിശേഷം അര ഗ്ലാസ് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കാം.

ഏകദേശം വെന്ത് വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന പാലക്ക് ചീര ചേർക്കണം. ഒപ്പം ആവശ്യത്തിന് ഗരം മസാലയും. ഇത് അടച്ചുവെച്ച് വേവിക്കാം. ഈ ഒരു കറി ഇങ്ങനെ തന്നെ ഉപയോഗിക്കാം. അതല്ല തൈര് ചേർക്കണം എന്നുണ്ടെങ്കിൽ അങ്ങനെയും ഉപയോഗിക്കാവുന്നതാണ്. പുളിയില്ലാത്ത തൈര് രണ്ടോ മൂന്നോ സ്പൂണ് ചേർത്ത കഴിഞ്ഞാൽ മറ്റൊരു രുചിയായി. വീഡിയോ
Read Also : താമര വിത്ത് മസാല ശരീരഭാരം കുറയ്ക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി

