About Puttupodi Easy Snacks
അവധിക്കാലം എന്ന് പറയുമ്പോൾ അമ്മമാർക്ക് ആകെ ടെൻഷനാണ്. മുഴുവൻ സമയവും വീട്ടിൽ തന്നെ ഉള്ളതു കൊണ്ട് കുട്ടികൾക്ക് വിശപ്പും കൂടുതലാണ്. എത്രയൊക്കെ പലഹാരങ്ങൾ ഉണ്ടാക്കിയാലും തികയില്ല. അതു കൊണ്ടു തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന പലഹാരങ്ങൾക്ക് വേണ്ടി തിരച്ചിലിലാണ് അമ്മമാർ. അങ്ങനെയുള്ള അമ്മമാർക്കുള്ള ഒരു വിഭവമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മക്കൾക്കും അവരുടെ കൂട്ടുകാർക്കും ഒക്കെ ഇഷ്ടമാകുന്ന ഈ പലഹാരം ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ.
Ingredients for Puttupodi Easy Snacks
- പുട്ടുപൊടി – 1cup
- ഏലക്ക -2
- വെള്ളം – 2 cup
- തേങ്ങ – 1/2 cup
- ശർക്കര – 1/2 cup
- നെയ്യ്
- പഴം -2
- തേങ്ങ -1/2 cup
- ഉണക്കമുന്തിരി
- കശുവണ്ടി

How to make Puttupodi Easy Snacks
ആദ്യം ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ് പുട്ടുപൊടി എടുക്കുക. ഇതിലേക്ക് 2 ഏലക്ക ചേർക്കുക. അതോടൊപ്പം രണ്ട് കപ്പ് വെള്ളവും അരക്കപ്പ് തേങ്ങ ചിരകിയതും അരക്കപ്പ് ശർക്കരപ്പാനിയും ചേർക്കുക. ഇനി ഇവയെല്ലാം കൂടി നന്നായിട്ട് അരച്ച് മാവ് തയ്യാറാക്കുക.ശേഷം ഒരു പാനിൽ അല്പം നെയ്യ് ചൂടാക്കണം. ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് വറുക്കുക. രണ്ട് ഏത്തപ്പഴം ചെറുതായി നുറുക്കിയതും അരക്കപ്പ് തേങ്ങ ചിരകിയത് ചേർത്ത് വഴറ്റണം.
ഒരു പ്ലേറ്റോ കേക്ക് ടിന്നോ എടുത്ത് അതിലേക്ക് വാഴയില വയ്ക്കുക. പാത്രത്തിന്റെ അളവിൽ തന്നെ വാഴയില വട്ടത്തിൽ മുറിച്ച് വയ്ക്കാൻ ശ്രദ്ധിക്കുക. ഇതിലേക്ക് നെയ്യ് പുരട്ടിയതിന് ശേഷം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് പകുതി ഒഴിക്കണം. അതിനുമുകളിലായി നിയ്യയിൽ വറുത്തു വച്ചിരിക്കുന്നത് നിരത്തുക. അതിനു മുകളിലായി ബാക്കി മാവ് ഒഴിച്ചിട്ട് സ്കൂളിന്റെ പുറം വശം കൊണ്ട് പരത്തുക. അതിനുശേഷം ഒരു വാഴയില കൊണ്ട് മൂടിയതിനുശേഷം അടപ്പു വെച്ച് മൂടുക. ഇതിനെ ഇഡ്ഡലി പാത്രത്തിൽ ഇറക്കിവച്ച് ആവിയിൽ വേവിക്കുക.
മീഡിയം തീയിൽ 15 മിനിറ്റ് വേവിച്ചാൽ മതിയാകും. തണുത്തതിന് ശേഷം മുറിച്ച് കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന സാധനങ്ങൾ വച്ച് ഉണ്ടാക്കുന്ന ഈ പലഹാരം എല്ലാവർക്കും ഇഷ്ടമാവും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.വീഡിയോ കാണാം.

Read also: വായിലിട്ടാൽ അലിഞ്ഞു പോകുന്ന നല്ല സോഫ്റ്റ് ഇലയട… | Chakka Ada

