Rava egg Snack Recipe

റവയും മുട്ടയും കൊണ്ടുള്ള വളരെ കൊതിയൂറും ഒരു കിടിലൻ ഐറ്റം…!! | Rava egg Snack Recipe

About Rava egg Snack Recipe

നമ്മുക്കെല്ലാവർക്കും പലതരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമാണ്. അത്തരത്തിൽ
റവയും മുട്ടയും കൊണ്ടുള്ള വളരെ രുചിയേറിയ ഒരു റെസിപ്പിയാണിത് .കൂടാതെ വീട്ടിൽ വരുന്ന വിരുന്നുകാർക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി ഐറ്റം തന്നെയാണിത്.ആരുടേയും മനം കവരുന്ന അല്ലെങ്കിൽ മനം നിറക്കുന്ന ഒരു അടിപൊളി ഒരു ഭക്ഷണ വിഭവം തന്നെയാണ് ഇത്.
നമ്മൾ ഉണ്ടാക്കാൻ പോകുന്ന ഈ കിടിലൻ റെസിപ്പിക്ക് വേണ്ട ചേരുവകളാണ് ഇവിടെ
കൊടുത്തിരിക്കുന്നത്.

Ingredients Rava egg Snack Recipe

  • ചേരുവകൾ
  • റവ
  • ഉപ്പ്
  • മഞ്ഞൾപൊടി
  • പച്ചമുളക്
  • കറിവേപ്പില
  • വലിയ ഉള്ളി
  • മുട്ട
  • കുരുമുളക് പൊടി
  • വെളിച്ചെണ്ണ
  • ഗരമസാല
  • ഇഞ്ചി
  • വെളുത്തുള്ളി
  • മല്ലിചെപ്പ്
  • അരിപ്പൊടി
Rava egg Snack Recipe

How to Make Rava egg Snack Recipe

അതിനായി ആദ്യം തന്നെ ഒന്നര കപ്പ്‌ റവ എടുക്കാം. അതിലേക്ക് ഉപ്പ് ചേർക്കാം, ഒരു കപ്പ്‌ വെള്ളവും ചേർക്കാം. എന്നിട്ട് മൊത്തത്തിൽ മിക്സ്‌ ചെയ്യാം.പിന്നീട് കാൽ ടീസ്പൂൺ മഞ്ഞൾപൊടി ചേർക്കാം. ശേഷം പച്ചമുളക്, കറിവേപ്പില ചെറിയ കഷ്ണം ഉളിയും ചേർക്കാം. ഇത്രയും സാധനങ്ങൾ ചേർത്ത് ഒന്നൂടെ മിക്സ്‌ ചെയ്ത് കൊടുക്കാം. പിന്നീട് ഒരു മുട്ട പൊട്ടിച്ച് അതിലേക്ക് ഇട്ട് കൊടുക്കാം. കുരുമുളക് പൊടി ചേർക്കാം. എന്നിട്ട് ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കാം. വലിയ ഉള്ളി പച്ചമുളക് ചെറുത്തുകൊടുക്കാം. എന്നിട്ട് എല്ലാംകൂടി ഒന്ന് വാട്ടാം. ശേഷം കുറച്ച് വെളിച്ചെണ്ണ ഒഴിക്കാം. കറിവേപ്പിലയും ഇട്ട്കൊടുക്കാം. ഗരമസാല കുരുമുളക് പൊടി ചേർക്കാം. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ മുളകുപൊടി എല്ലാം കൂടി മിക്സ്‌ ചെയ്യാം.

കൂടാതെ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർക്കാം. ഉപ്പ് പാകത്തിന് ചേർക്കുക. പിന്നീട് മസാല കൂട്ട് ചേർക്കാം അത് നിർബന്ധമില്ല. മല്ലിച്ചെപ്പും ചേർക്കാം. പിന്നെ പുഴുങ്ങിയ എട്ട് മുട്ടകൾ പകുതി ഭാഗങ്ങളായി മാറ്റി വെക്കാം. എന്നിട്ട്അ തൊക്ക നേരത്തെ ഒരുക്കി വെച്ച റവയുടെ കൂട്ടിലേക്ക് ഇട്ട് കൊടുക്കാവുന്നതാണ്.അരിപ്പൊടി അര കപ്പ്‌ ചേർത്ത് കൊടുക്കാം. എന്നിട്ട് നല്ലപോലെ മിക്സ്‌ ചെയ്ത് പത്തിരിയുടെ ആകൃതിയിൽ ഓരോന്നായി എടുത്ത് വെക്കാം. അതിൽ ഓരോന്നിലും മസാല നിറച്ച് വെക്കാം. ഉരുളകളാക്കിയ ശേഷം മീഡിയം ഫ്ലെയിമിൽ ഓരോന്നായി ഫ്രൈ ചെയ്തെടുക്കാം. ഇത്രയുമായാൽ റവയും മുട്ടയും കൊണ്ടുള്ള റെസിപ്പി തയ്യാർ. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു ടേസ്റ്റി റെസിപ്പി തന്നെയാണിത്. വീഡിയോ കാണാം.

Rava egg Snack Recipe

Read also: ചെമ്മീൻ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു കൊതിയൂറും വിഭവം | Garlic Butter Prawns Recipe

Leave a Comment

Your email address will not be published. Required fields are marked *