About Soft Appam Snack Recipe
വൈകുന്നേരം അപ്രതീക്ഷിതമായി വീട്ടിൽ വിരുന്നുകാർ വന്നോ? എന്നാൽ അവരെ നമുക്കൊന്ന് ഞെട്ടിച്ചാലോ? ചില ദിവസങ്ങളിൽ മടിപിടിച്ച് തട്ടിക്കൂട്ടി ഭക്ഷണം ഉണ്ടാക്കിയിട്ട് സ്വസ്ഥമായി ഇരിക്കുമ്പോഴായിരിക്കും അപ്രതീക്ഷിതമായി വിരുന്നുകാർ കയറി വരുന്നത്. വീട്ടിൽ ആളുകൾ വരുന്നത് നമുക്ക് സന്തോഷം ഉള്ള കാര്യം തന്നെയാണ്. എന്നാൽ ഇങ്ങനെ അപ്രതീക്ഷിതമായി വരുമ്പോൾ അവർക്ക് എന്ത് കഴിക്കാൻ കൊടുക്കും എന്നുള്ളത് വീട്ടമ്മമാരെ അലട്ടുന്ന വിഷയം തന്നെയാണ്. എന്നാൽ ഇനി അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമ്പോൾ പേടിക്കേണ്ട കാര്യമില്ല.
Soft Appam Snack Recipe Ingresdients
- മൈദമാവ് – 2 കപ്പ്
- പഞ്ചസാര – രു ടേബിൾ സ്പൂൺ
- ബേക്കിംഗ് പൌഡർ – അര ടീസ്പൂൺ
- പുളി ഇല്ലാത്ത കട്ട തൈര് – മുക്കാൽ കപ്പ്
- എണ്ണ
- ഉപ്പ്

How to make Soft Appam Snack Recipe
വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇവിടെ ഉള്ളത്. ഇതുപോലെ ഉണ്ടാക്കി കഴിഞ്ഞാൽ വിരുന്നുകാർ ഞെട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് മൈദമാവും ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ബേക്കിംഗ് പൗഡർ എടുത്ത് നല്ലതുപോലെ യോജിപ്പിക്കണം. ഇതിലേക്ക് മുക്കാൽ കപ്പ് പുളി ഇല്ലാത്ത കട്ട തൈര് ചേർത്ത് കുഴച്ചെടുക്കണം.

ഒരല്പം പോലും വെള്ളം ചേർക്കേണ്ട കാര്യമില്ല. തൈര് തികഞ്ഞില്ല എന്നുണ്ടെങ്കിൽ കുറച്ചും കൂടി ചേർക്കാവുന്നതാണ്. തൈര് ചേർക്കുക എന്ന് പറയുമ്പോൾ പുളി കൂടില്ലേ എന്ന സംശയം ഉണ്ടാവും അല്ലേ? എന്നാൽ ഉണ്ടാക്കി കഴിയുമ്പോൾ ഇതിന് ഒട്ടും പുളി ഉണ്ടാവില്ല. ഈ മാവ് കുഴച്ചതിനു ശേഷം 20 മിനിറ്റ് മാറ്റി വയ്ക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ ഇത് നല്ല സോഫ്റ്റ് ആകും.

അതിനുശേഷം കൗണ്ടർ ടോപ്പിൽ കുറച്ച് മാവ് തൂകി അതിലിട്ട് ഒന്നും കുഴച്ചെടുക്കണം. ഈ മാവിനെ ചെറിയ ചെറിയ ഉരുളകളാക്കിയിട്ട് പൂരിയുടെ പരുവത്തിൽ പരത്തി എടുക്കണം. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് പൂരി വറുക്കുന്നത് പോലെ വറുത്ത് കോരി എടുക്കാം. ഈയൊരു രീതിയിൽ തയ്യാറാക്കി കഴിഞ്ഞാൽ വീട്ടിൽ അപ്രതീക്ഷിതമായി വന്ന വിരുന്നുകാർ ഞെട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വീഡിയോ
Read Also : ചപ്പാത്തിക്കും നെയ്ച്ചോറിനും ഒപ്പം കഴിക്കാൻ ഇതാ ഒരു അടിപൊളി കോമ്പിനേഷൻ

