About Special Mango Icecream
കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഏറെ ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. എന്നാൽ പലരും ഇത് വാങ്ങിച്ചു കൊടുക്കാൻ മടിക്കുന്നത് അതിൽ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളത് എന്ന് അറിയാത്തത് കൊണ്ടാണ്. എന്നാൽ ഇനി ഒട്ടും പേടിയില്ലാതെ നമുക്ക് ഐസ്ക്രീം കഴിച്ചാലോ?
Ingredients for Special Mango Icecream
- മാങ്ങ
- പാൽ
- കോൺഫ്ലോർ
- അരിപ്പൊടി

How to Make Special Mango Icecream
നമ്മുടെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കി കൊടുക്കാൻ പറ്റിയാൽ പിന്നെ നമ്മൾ എന്തിനാ പേടിക്കുന്നത്, അല്ലേ? വളരേ എളുപ്പത്തിൽ കോൺഫ്ലോർ ഒന്നും ചേർക്കാതെ തന്നെ നമുക്ക് ഐസ്ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കാം… അതും മംഗോ ഐസ്ക്രീം ആവുമ്പോൾ പറയുകയും വേണ്ട.
അതിനായി രണ്ട് പഴുത്ത മാങ്ങ കഴുകി, തൊലി ചെത്തി എടുക്കുക. ഇതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റാം. അതിന് ശേഷം മറ്റൊരു ബൗളിൽ രണ്ട് സ്പൂൺ അരിപ്പൊടിയിൽ വെള്ളം ചേർത്ത് ഇളക്കണം. അരിപ്പൊടിക്ക് പകരം ഗോതമ്പു പൊടിയോ മൈദയോ ഒക്കെ ചേർക്കാം. ഇതിലേക്ക് രണ്ട് ഗ്ലാസ്സ് പാലും കൂടി ചേർത്ത് നല്ലതു പോലെ യോജിപ്പിക്കണം. ചെറിയ തീയിലിട്ട് ഇളക്കി കുറുകാൻ വയ്ക്കണം. ഇതിലേക്ക് അര കപ്പ് പഞ്ചസാര കൂടി ചേർക്കാം. ഈ മിശ്രിതം അടിയിൽ പിടിക്കാതെ ശ്രദ്ധിക്കുക.

ഇത് നല്ലത് പോലെ കുറുകിയതിന് ശേഷം തണുക്കാനായി മാറ്റി വയ്ക്കണം. തണുത്തതിന് ശേഷം മാമ്പഴത്തിനൊപ്പം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാം. ഇതിനെ നല്ലൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. പുഡിങ് ബൗളിലോ സ്റ്റീൽ ബോക്സിലോ ഒക്കെ സെറ്റ് ചെയ്യാനായി ഒഴിച്ച് വയ്ക്കാവുന്നതാണ്. ഇതിനെ ആറ് തൊട്ട് എട്ട് മണിക്കൂർ വരെ ഫ്രീസറിൽ വയ്ക്കണം.
നല്ല രുചികരമായ മംഗോ ഐസ്ക്രീം തയ്യാർ. അത് വീട്ടിൽ തന്നെ. വിശ്വസിക്കാൻ കഴിയുന്നില്ലേ? ഒരു തവണ ഉണ്ടാക്കി നോക്കൂ. പിന്നെ ഒരിക്കലും നിങ്ങൾ പുറത്തു നിന്നും ഐസ്ക്രീം വാങ്ങില്ല. വീഡിയോ കാണാം


