About Special Raw Mango Recipe
ഉച്ചയ്ക്ക് ഊണിന് എന്റെ കറി ഉണ്ടാക്കും എന്ന് തലപുകഞ്ഞ് ആലോചിച്ചിട്ട് വിഭവസമൃദ്ധമായി കറികൾ എല്ലാം ഉണ്ടാക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന കറികൾ തയ്യാറാക്കുന്നത്. അല്പം പച്ചമുളക് ചമ്മന്തിയും അച്ചാറും ഉണ്ടെങ്കിൽ കുശാൽ എന്നാണ് പൊതു അഭിപ്രായം അല്ലേ. അങ്ങനെ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇവിടെ കൊടുത്തിട്ടുള്ളത്.
Ingredients for Special Raw Mango Recipe
- raw mango – 1
- grated coconut – 1/2 cup
- coconut oil – 4 or 5 tbsp
- mustard seeds – 1/2 tsp
- ginger – small piece
- garlic – 5 or 6
- curryleaves
- red chilli powder – 1 tsp full
- turmeric powder – 1/4 tsp
- fenugreek powder – 1/4 tsp
- mustard seeds powder – 1/4 tsp
- asafoetida powder – 1/4 tsp
- jaggery powder – 1 tsp
- salt

How to Make t Special Raw Mango Recipe
ഒരു പച്ചമാങ്ങ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഈ വിഭവം തയ്യാറാക്കാൻ കഴിയും. ഒരു പുളിയുള്ള പച്ചമാങ്ങ എടുത്തിട്ട് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞ മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് രണ്ട് പിടി തേങ്ങ ചിരകിയതും ചേർക്കണം. ഇതിന് ഒന്ന് ചതച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് അതിലേക്ക് അല്പം കടുക് പൊട്ടിക്കണം. ഇതിലേക്ക് ചെറിയൊരു കഷണം ഇഞ്ചിയും മൂന്നോ നാലോ വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതോടൊപ്പം കറിവേപ്പിലയും ചേർക്കാം. അതിനുശേഷം മിക്സിയിൽ അരച്ച മാങ്ങയും തേങ്ങയും ചേർത്ത് നല്ലതുപോലെ വഴറ്റണം.

പൊതിച്ചോറിൽ ഉൾപ്പെടുത്താൻ പറ്റുന്ന കറിയാണ് ഇത്. മൂന്ന് നാല് ദിവസം വരെ കേടാകാതെ ഇരിക്കും എന്നൊരു പ്രത്യേകതയും ഇതിനുണ്ട്. ഇതിലെ ജലാംശം മുഴുവനായി പോയാൽ മാത്രമേ ഇത് നാല് ദിവസം വരെ കേടാകാതെ സൂക്ഷിക്കാൻ കഴിയൂ. ഇത് നല്ലതുപോലെ വഴറ്റിയതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക. അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ വീതം ഉലുവ വറുത്ത് പൊടിച്ചതും കടുക് പൊടിച്ചതും കായപ്പൊടിയും ചേർത്ത് വഴറ്റാം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ ശർക്കരപ്പൊരിയും കൂടി ചേർത്ത് കഴിഞ്ഞാൽ സംഭവം റെഡി. വായിച്ചപ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ട് എന്ന് എനിക്കറിയാം. അപ്പോ ഒട്ടും സമയം കളയാതെ ഒരു പച്ചമാങ്ങ വാങ്ങി കൊണ്ട് വന്ന് ഉണ്ടാക്കി നോക്കൂ. ജോലിക്കൊക്കെ പോകുന്ന വീട്ടമ്മമാർക്ക് എളുപ്പത്തിൽ ഉണ്ടാക്കി സൂക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഈ വിഭവം എന്നതിൽ യാതൊരു സംശയവുമില്ല. വീഡിയോ കാണാം.


