About Spicy Onion Pickle
ഇപ്പോഴത്തെ കാലത്ത് മിക്ക വീടുകളിലും ചോറ് വയ്ക്കുന്നത് കുറവാണ്. കാരണം മറ്റൊന്നുമല്ല. മക്കൾക്കെല്ലാം ചോറുണ്ണാൻ ഭയങ്കര മടിയാണ്. എന്നാൽ ഉള്ളി കൊണ്ട് ഇങ്ങനെ അച്ചാർ ഉണ്ടാക്കി നോക്കൂ. പിന്നെ നിങ്ങളുടെ മക്കൾ എന്നും ചോദിച്ചു വാങ്ങി ചോറുണ്ണും.
Spicy Onion Pickle Ingredients
- സവാള – 6 medium (Chopped)
- പുളി – Gooseberry sized
- കറിവേപ്പില
- കാശ്മീരി വറ്റൽമുളക് – 8
- വറ്റൽമുളക് – 24
- വെളുത്തുള്ളി – 1 big bulb
- ഇഞ്ചി – 1 big piece
- നല്ലെണ്ണ
- കടുക് – ¾ tbsp
- മഞ്ഞൾപൊടി – ¾ tbsp
- ഉലുവ – 1¼ tsp
- കായം
- വിനാഗിരി – 4 tbsp

How to make Spicy Onion Pickle
ഉള്ളി അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ 6 സവാള ചെറുതായി അരിഞ്ഞതും ഒരു നെല്ലിക്ക വലിപ്പത്തിൽ പുളിയും ഒരുപിടി കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും മൂന്ന് കപ്പ് വെള്ളത്തിൽ വേവിക്കുക. ഒന്നേകാൽ ടേബിൾസ്പൂൺ ഉലുവ വറുത്ത് പൊടിച്ചതിൽ നിന്നും കുറച്ച് ഇതിലേക്ക് ചേർക്കാം. ഈ ഉള്ളി വേവിച്ചതിനുശേഷം അരച്ചെടുക്കാവുന്നതാണ്. അരയ്ക്കുന്ന കൂട്ടത്തിൽ 8 കാശ്മീരി മുളകും 24 വറ്റൽമുളകും ഒരു കഷണം ഇഞ്ചിയും ഒരു കൂട് വെളുത്തുള്ളിയും കൂടി ചേർത്ത് അരയ്ക്കാവുന്നതാണ്.

അതിനുശേഷം കുറച്ച് നല്ലെണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കാം. ഇതിലേക്ക് മൂന്ന് വറ്റൽമുളകും ഒന്നേകാൽ സ്പൂൺ പെരുംജീരകവും കറിവേപ്പിലയും ചേർക്കാം. അതിനുശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന സവാളയും മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും അല്പം കായവും ബാക്കി ഉലുവ പൊടിച്ചതും ചേർത്ത് നല്ലതുപോലെ വഴറ്റണം. ഇത് ഏകദേശം വഴറ്റി കഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വിനാഗിരിയും ചേർക്കാം.

നിങ്ങൾക്ക് എത്ര പുളി വേണം അതനുസരിച്ച് വിനാഗിരി ചേർക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. എണ്ണ തെളിഞ്ഞു വരുന്നതാണ് അച്ചാറിന്റെ പരുവം. വെള്ളം ഒന്നുമില്ലാത്ത ചില്ലു കുപ്പിയിൽ ഇട്ടുവച്ചാൽ ഏറെനാൾ ഈ സവാള അച്ചാർ കേടുകൂടാതെ ഇരിക്കും. ഒരു മാസം കഴിഞ്ഞാൽ ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതാണ്. ദൂരയാത്രയ്ക്ക് പോകുമ്പോഴും ജോലി സ്ഥലത്തേക്ക് പോകുമ്പോഴും എല്ലാം കൊണ്ടുപോകാൻ പറ്റുന്ന ഒന്നാണ് ഉള്ളി അച്ചാർ. വീഡിയോ
Read Also : ചപ്പാത്തിക്കും നെയ്ച്ചോറിനും ഒപ്പം കഴിക്കാൻ ഇതാ ഒരു അടിപൊളി കോമ്പിനേഷൻ

