About Summer Special Avil Milk
സാധാരണ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ചായയോ കാപ്പിയോ ആണ് ഉണ്ടാക്കിക്കൊടുക്കുക. എന്നാൽ നല്ല ചൂടുള്ള സമയത്ത് വരുമ്പോൾ ആർക്കും ചായ കുടിക്കാൻ താല്പര്യം ഉണ്ടാവില്ല. അപ്പോൾ സാധാരണ വീട്ടമ്മമാർ ചെയ്യുക ഒരു ഗ്ലാസ് നാരങ്ങാവെള്ളം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്. എന്നാൽ അതിനുപകരം ഇങ്ങനെ വന്ന ഉണ്ടാക്കി കൊടുത്താൽ വീട്ടിൽ വരുന്ന വിരുന്നുകാർ നിങ്ങളെ ഒരിക്കലും മറക്കില്ല.
Ingredients for Summer Special Avil Milk
- അവൽ
- കപ്പലണ്ടി
- പഴം
- പഞ്ചസാര
- ടൂട്ടി ഫ്രൂട്ടി
- പാൽ

How to make Summer Special Avil Milk
അതിനായി നമ്മൾ ഉണ്ടാക്കാൻ പോകുന്നത് അവൽ മിൽക്ക് ആണ്. രണ്ട് ഗ്ലാസ് അവൽ മിൽക്ക് ഉണ്ടാക്കാനുള്ള ചേരുവകളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. അതിനായി ആദ്യം ആറ് ടേബിൾ സ്പൂൺ അവൽ വറക്കുക. അതിനുശേഷം അഞ്ചോ ആറോ ടേബിൾസ്പൂൺ കപ്പലണ്ടി എടുത്ത് വറുക്കണം. അതിനുശേഷം ഇതിന്റെ തൊലി മാറ്റി കളയുക.
അതിനുശേഷം മറ്റൊരു ബൗളിൽ രണ്ട് പഴവും 3 ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഉടയ്ക്കുക. ഇനി നമുക്ക് സർവ് ചെയ്യാനുള്ള ഗ്ലാസുകൾ എടുക്കാം. ആദ്യം പഴം ഉടച്ചത് ഒഴിച്ചു കൊടുക്കുക. അതിന് മുകളിലായി വറുത്ത കപ്പലണ്ടി ഇടാം. അതിനു മുകളിലായി കുറച്ച് അവലും കുറച്ച് ടൂട്ടി ഫ്രൂട്ടിയും ബൂസ്റ്റും ഇട്ടു കൊടുക്കാം. അതിനുമുകളിൽ വീണ്ടും കപ്പലണ്ടിയും അവലും ചേർക്കാം. അതിനുശേഷം ഇതിലേക്ക് തണുത്ത പാൽ ഒഴിച്ചുകൊടുക്കുക. വീണ്ടും കുറച്ച് കപ്പലണ്ടിയും അവലും ടൂട്ടി ഫ്രൂട്ടിയും ഇട്ടു കൊടുക്കാം. ഇനി ഒരു സ്പൂണ് കൊണ്ട് ഇളക്കി കൊടുക്കുക.
ഇത്രയുമായാൽ അവൽ മിൽക്ക് തയ്യാർ. അവൻ മിൽക്ക് ഉണ്ടാക്കി ഉടനെ കഴിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഇതിലെ അവൽ കുതിർന്നു പോകും. വിരുന്നുകാർ വന്നതിനുശേഷം ഉണ്ടാക്കാൻ കയറിയാൽ പോലും എളുപ്പത്തിൽ ഉണ്ടാക്കി തീർക്കാൻ പറ്റുന്ന വിഭവമാണ് ഇത്. വീഡിയോ കാണാം.
