About Tasty Carrot Pola Recipe
നമ്മുക്കെല്ലാവർക്കും പലതരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമാണ്. അത്തരത്തിൽ ഒരു വേറിട്ട ക്യാരറ്റ് പോള റെസിപ്പി ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.കൂടാതെ വീട്ടിൽ വരുന്ന വിരുന്നുകാർക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി ഐറ്റം തന്നെയാണിത്.
നമ്മൾ ഉണ്ടാക്കാൻ പോകുന്ന ക്യാരറ്റ് പോള റെസിപിക്ക് വേണ്ട ചേരുവകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
Ingredients for Tasty Carrot Pola Recipe
- ക്യാരറ്റ്
- ഗീ
- കാശ്യുനട്ട്സ്
- റേസിൻസ്
- മുട്ട
- പാൽപ്പൊടി
- മൈതപൊടി
- ഏലക്കായ പൗഡർ
- പഞ്ചസാര
- ഉപ്പ്

How to Make Tasty Carrot Pola Recipe
അതിനായി ആദ്യം തന്നെ രണ്ട് ചെറുതും ഒരു വലിയ ക്യാരറ്റും എടുക്കുക. ക്യാരറ്റുകളുടെ രണ്ട് വശവും മുറിച്ചിട്ട് പീൽ ചെയ്തെടുക്കണം. എന്നിട്ട് ചെറിയ ചെറിയ കഷ്ണങ്ങൾ ആക്കാം. പിന്നെ വേവിക്കുക. എത്രത്തോളം വെന്ത് കിട്ടാനുള്ള വെള്ളം വേണോ അത്രത്തോളം വെള്ളം എടുക്കുക.അതിന് ശേഷം വേറൊരു പാനിൽ മൂന്ന് ടേബിൾ സ്പൂൺ ഗീ ഒഴിച്ച് കൊടുക്കാം. അതിലേക്ക് കാശ്യുനട്ട്സ്, റേസിൻസും ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം. അധികം ഫ്രൈ ആവാതെ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലപോലെ തണുത്ത് വന്നതിന് ശേഷം ക്യാരറ്റ് ഇനി നമ്മുക്ക് അരച്ചെടുക്കാം .അരക്കുന്നതിൽ മൂന്ന് മുട്ട ചേർക്കാം.
അരച്ചതിന് ശേഷം മൂന്ന് ടേബിൾ സ്പൂൺ പാൽപൊടി, രണ്ട് ടേബിൾ സ്പൂൺ മൈതപ്പൊടി, കാൽ ടീസ്പൂൺ ഏലക്കായ പൗഡർ അതിലേക്ക് ചേർക്കാം. കൂടാതെ ഒരു മുട്ട കൂടി വീണ്ടും ചേർക്കാം. പിന്നെ അഞ്ച് ടേബിൾ സ്പൂൺ പഞ്ചസാര ഒരു നുള്ള് ഉപ്പും ഇട്ട് കൊടുക്കാം. അതുപോലെ തന്നെ ക്യാരറ്റിന്റെ മധുരത്തിന് അനുസരിച്ച് വേണം പഞ്ചസാര കൂട്ടുകയും കുറക്കുകയും ചെയ്യാൻ.എന്നിട്ട് നമ്മുക്ക് എല്ലാം കൂടി ഒന്ന് സ്മൂത്ത് ആയിട്ട് അരച്ചെടുക്കാം. അഥവാ തരിതരിയായി തോന്നുന്നുവെങ്കിൽ അരിപ്പയിൽ വെച്ച് ഒന്ന് അരിച്ചെടുത്താൽ മതി.
അപ്പോൾ കുറച്ചൂടി നല്ല സോഫ്റ്റ് ആയിട്ട് കിട്ടും.അതിനുശേഷം അരച്ചെടുത്ത മാവ് ഒഴിച്ച് പാനിൽ ചൂടാക്കി ഒന്ന് പതിനഞ്ച് മിനിറ്റ് മൂടി വെക്കാം. എന്നിട്ട് അവസാനം നേരത്തെ സെറ്റ് ആക്കി വെച്ച കാശ്യുനട്ട്സ്, റേസിൻസ് അതിൽ വെച്ച് കൊടുക്കാം. നന്നായി വെന്താൽ അതൊന്ന് മറച്ചിടാം. ഇതാ നല്ല ടേസ്റ്റി ആയിട്ടുള്ള ക്യാരറ്റ് പോള റെസിപ്പി ഇത്രയുമായാൽ ക്യാരറ്റ് പോള റെസിപ്പി തയ്യാർ. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു ടേസ്റ്റി റെസിപ്പി തന്നെയാണിത്. വീഡിയോ കാണാം
