About Weight Loss Laddu Recipe
ഫ്ലാക്സ് സീഡ് അഥവാ ചെറുചണ വിത്ത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന സാധനമാണ്. ഇത് നിങ്ങളുടെ പ്രമേഹം കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. അത് കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ക്യാൻസറിനെ അകറ്റി നിർത്താനും അമിതഭാരം കുറയ്ക്കാനും ആർത്തവ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾക്കും ഗുണം ചെയ്യും. ഇതിൽ ഒമേഗ ഫാക്ടറി ന്യൂട്രിയൻസ് എന്നിവ അടങ്ങിയിട്ടുണ്ട്. അപ്പോൾ ഇത് ഉപയോഗിച്ചിട്ടുള്ള ഒരു മധുര പലഹാരം ദിവസവും ഒരെണ്ണം വീതം കഴിച്ചാൽ എന്തെല്ലാം ഗുണങ്ങളാണ് ശരീരത്തിന് ഉണ്ടാവുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
Weight Loss Laddu Recipe Ingredients
- ഫ്ലെക്സ് സീഡ് – 1 കപ്പ്
- ബദാം – 1/2 കപ്പ്
- വെളുത്ത എള്ള് – 1/2 കപ്പ്
- ശർക്കര – 1 കപ്പ് ഏലക്ക പൊടിച്ചത്
- നെയ്യ്
- ഉപ്പ് – ഒരു നുള്ള്

How to make Weight Loss Laddu Recipe
ആദ്യം തന്നെ ഒരു കപ്പ് ഫ്ലാക്സ് സീഡ് എടുത്ത് വറക്കണം. ചെറിയ തീയിൽ വേണം വറുക്കാൻ. അതിനുശേഷം ഇത് തണുക്കാൻ മാറ്റി വെച്ചിട്ട് അരക്കപ്പ് ബദാം വറുക്കുക. ഇത് ഏകദേശം വറുത്ത കഴിയുമ്പോൾ അരക്കപ്പ് വെളുത്ത എള്ളും കൂടി ചേർത്ത് വറുക്കണം. വെളുത്ത എള്ള് എല്ലിന്റെ ശക്തിക്കും പിസിഒഡിക്ക് എതിരെയും ഉപയോഗിക്കാൻ പറ്റിയ സാധനമാണ്. ഇതെല്ലാം വറുത്തതിനുശേഷം തണുക്കാൻ വയ്ക്കുക.

അടുത്തതായി ശർക്കരപ്പാനി തയ്യാറാക്കണം. അതിനായി ഒരു കപ്പ് ശർക്കര പൊടിച്ചത് അരക്കപ്പ് വെള്ളത്തിൽ അലിയിക്കുക. ശർക്കര പാനി തയ്യാറാക്കുമ്പോൾ ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഏലയ്ക്കാ പൊടിച്ചതും നെയ്യും ചേർത്തിട്ട് നേരത്തെ പൊടിച്ചു മാറ്റി വച്ചിരിക്കുന്നത് ചേർക്കണം. ഇവയെല്ലാം കൂടെ ചൂട് മാറുന്നതിനു മുന്നേ ഉരുളകളാക്കണം.

ഇതിൽ നിന്നും രണ്ടോ വീതം ദിവസവും കഴിച്ചാൽ ഒരുപാട് ഗുണങ്ങളുണ്ട്. മുകളിൽ പറഞ്ഞതുപോലെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങളെ ചെറുത് നിൽക്കാനും പ്രതിരോധിക്കാനും ഇതിലെ ഘടകങ്ങൾ സഹായിക്കും. അമിതഭാരം കാരണം പല എന്നവർക്ക് ഒരുപാട് ബുദ്ധിമുട്ടാതെ തന്നെ അമിതഭാരം കുറയ്ക്കാൻ സാധിക്കും. അത് കൂടാതെ ആർത്തവ സമയത്ത് അമിത രക്തസ്രാവം തടയാനും ഇത് നിങ്ങളെ സഹായിക്കാം. വീഡിയോ
Read Also : പരിപ്പും ചീരയും കറി; ഈ ഒഴിച്ചു കറി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം

